കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഏകജാലക സംവിധാനം വഴി ഡിഗ്രി കോഴ്‌സുകളില്‍ നാലാം അലോട്ട്‌മെന്റില്‍ മെമ്മൊ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂലൈ 30, ആഗസ്റ്റ് 1 തീയതികളില്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. അഡ്മിഷന്‍ പൂര്‍ത്തിയാകുന്ന തീയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
















