മുണ്ടക്കയം: നിരോധിക്കപ്പെട്ട പാന്‍മസാല വില്പന നടത്തുന്ന വ്യാപാരിയുടെ വീട്ടില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ദേശീയ പാതയില്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കടയുടമയാണ് പിടിയിലായത്.
മുണ്ടക്കയം ബഡായില്‍ ഫ്ളാറ്റില്‍ താമസിക്കുന്ന വയലുത്തുങ്കല് ഷെരീഫ് (65) നെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ കോളജ് വിദ്യാര്‍ത്ഥികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് വ്യാപകമായി നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി, എക്സൈസ് കമ്മീഷന് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശേധനയിലാണ് ഷെരീഫ് പിടിയിലായത്. ഷെരീഫ് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും 150 ഓളം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. കമ്പത്തുനിന്നും ചൊവ്വാ, വ്യാഴം ദിവസങ്ങളില്‍ വരുന്ന പച്ചക്കറി വാഹനങ്ങളിലുമാണ് മുണ്ടക്കയത്ത് ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. മുണ്ടക്കയം എസ് ഐ വി.എ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: