തിരുവഞ്ചൂര്‍: കന്നിവോട്ട് സ്വന്തം അമ്മയ്‌ക്ക് നല്‍കാന്‍ സാധിച്ചതിലും വോട്ട് പാഴായിപ്പോകാത്തതിലുമുള്ള സന്തോഷത്തിലാണ് മണര്‍കാട് പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍നിന്നും വിജയിച്ച സിന്ധുവിന്റെ മകന്‍ അഖില്‍. പള്ളിക്കത്തോട് ഐടിഐയില്‍ വിദ്യാര്‍ത്ഥിയായ അഖില്‍ അമ്മയുടെ വിജയത്തിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചതും ശ്രദ്ധേയമാണ്.
















