ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ചേര്‍പ്പുംകുന്ന് ശുദ്ധജലപദ്ധതി പ്രവര്‍ത്തനം അവതാളത്തില്‍. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാണെന്ന് ഉപഭോക്താക്കള്‍ ആരോപിച്ചു. മോട്ടോര്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ ~ഒരു വര്‍ഷം മുമ്പ് അന്നത്തെ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിനായുള്ള പണം അനുവദിച്ചെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ഇപ്പോഴും മലിനജലം ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഔദ്യോഗികമായ ഗുണഭോക്തൃസമിതി രൂപവത്കരിച്ചെങ്കിലും നേരത്തെയുണ്ടായിരുന്ന സമിതി വരവുചെലവു കണക്കുകള്‍ നല്കാത്തതിനാല് ഇവര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വൈദ്യുതിബില്‍ അടയ്ക്കാത്തതിനാല്‍ ഏതുനിമിഷവും മോട്ടോറിന്റെ പ്രവര്‍ത്തനം നിശ്ചലമാകുന്ന അവസ്ഥയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും മോട്ടോര്‍ പ്രവര്‍ത്തിച്ചവകയില്‍ കെഎസ്ഇബിയില്‍ ഒരു രൂപപോലും കൊടുത്തിട്ടില്ല. 171 കുടുംബങ്ങളാണ് പദ്ധതിയിലെ ഗുണഭോക്താക്കള്‍. 2011-12 വര്‍ഷത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍ സംയുക്തമായി 18 ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടര്‍ അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്. പട്ടികജാതിവിഭാഗത്തില്പ്പെട്ടവര്ക്കുമാത്രമാണ് സൗജന്യമായി കണക്ഷന് നല്‍കേണ്ടത്. എന്നാല്‍ പൊതുവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നു കണക്ഷന് ചാര്‍ജ്ജ് വസൂലാക്കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വിവരാവകാശംമൂലം നല്കിയ മറുപടിയില്‍ പറയുന്നത്. പൊതുവിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ കൃത്യമായ എണ്ണവും പഞ്ചായത്തുരേഖകളില്ല. പദ്ധതി നടപ്പാക്കിയിട്ട് 5 വര്‍ഷമായെങ്കിലും ഈ വര്‍ഷമാണ് ഗുണഭോക്തൃസമിതി ഔദ്യോഗികമായി രൂപവത്കരിച്ചത്. എന്നാല്‍ ഈ അഞ്ചുവര്‍ഷവും അനധികൃത കമ്മിറ്റി പ്രവര്‍ത്തിച്ചതായും ഗുണഭോക്താക്കളില്‍ നിന്ന് മാസംതോറും പണം ഈടാക്കിയിരുന്നതായും ആരോപണമുണ്ട്. കൂടാതെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കണക്ഷന് കൊടുത്തപ്പോള്‍ 8000 രൂപവീതം വാങ്ങിയിട്ടുണ്ടെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: