കോട്ടയം: ജില്ലയിലെ സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നില്ലന്ന് ആക്ഷേപം. സാധാരണക്കാര്‍ ഇതുമൂലം പൊതുവിപണികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. സ്വകാര്യ വ്യാപാരികളെ സഹായിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഡനീക്കമാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭ്യമല്ലാത്തതിന് കാരണമെന്ന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാവിജയന്‍ ആരോപിച്ചു. മുളക്, ചെറുപയര്‍, കടല, ജയ അരി തുടങ്ങിയ ഇനങ്ങളാണ് ഇപ്പോള്‍ ലഭ്യമല്ലാത്തത്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന ഇനങ്ങളാണ് സ്റ്റോക്കില്ലാത്തത്. കോട്ടയത്തെ ഗോഡൗണില്‍ സ്റ്റോക്കെത്താതിനാലാണ് സാധനങ്ങള്‍ ഔട്ട്‌ലെറ്റിലെത്താത്. ഹെഡ്ഓഫീസില്‍ നിന്നും യഥാസമയം പര്‍ച്ചേസ്ഓര്‍ഡര്‍ കൊടുക്കാത്തതാണ് സാധനങ്ങള്‍ സ്റ്റോക്കില്ലാതാകാന്‍ കാരണം. കോട്ടയത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിലും മാവേലിസ്റ്റോറുകളിലും നിത്യാപയോഗ സാധനങ്ങളെത്തിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുമാവിജയന്‍ ആവശ്യപ്പെട്ടു.
















