പത്തനംതിട്ട: തൊഴില്‍ത്തര്‍ക്കം കാരണം ശബരിമലയിലേയും പമ്പയിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സാധന സാമഗ്രികള്‍ കയറ്റിയിറക്കുന്നത് സംബന്ധിച്ച് സിഐടിയുക്കാര്‍ തര്‍ക്കം ഉന്നയിച്ചതാണ് കാരണം. പമ്പയില്‍ ലോറികളിലെത്തുന്ന സാധനസാമഗ്രികള്‍ ഇറക്കാനും ട്രാക്ടറുകളില്‍ നിറയ്ക്കാനും നാറാണംതോട്, അട്ടത്തോട് ഭാഗങ്ങളില്‍ നിന്നുള്ളവരുമായി സിഐടിയുക്കാര്‍ പമ്പയിലെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ശബരിമലയില്‍ യൂണിയന് പ്രവര്‍ത്തനം ഹൈക്കോടതി തന്നെ തടഞ്ഞിട്ടുണ്ടെന്നാണ് കരാറുകാരും ദേവസ്വം അധികൃതരും പറയുന്നത്. അതുകൊണ്ടുതന്നെ പമ്പയില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ സന്നിധാനത്തേക്കും മറ്റും കൊണ്ടുപോകാന്‍ കരാറുകാരും ദേവസ്വംബോര്ഡുമാണ് തൊഴിലാളികളെ നിയോഗിക്കുന്നത്. പുറത്തുനിന്നെത്തിയ തൊഴിലാളികള്‍ കയറ്റിയിറക്ക് തടഞ്ഞതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ കരാറുകാര്‍ നിര്‍ത്തിവെച്ചു.
ശബരിമലയില്‍ 2000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാനമണ്ഡപം, ദര്ശന് കോംപ്ലക്സ്, പമ്പയിലെ അന്നദാന മണ്ഡപം, ശര്‍ക്കര ഗോഡൗണ്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: