തിരുവല്ല: എല്ലാം ശരിയാക്കാന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടഅവധിയെടുത്ത് യൂണിയന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദേശത്തിന് ഭരണകക്ഷി യൂണിയന് നല്‍കിയത് പുല്ലുവില. തിരുവല്ല നഗരസഭാ ടൗണ്‍ഹാളില്‍ ഇന്നലെ നടന്ന കേരളാ മുന്‍സിപ്പല്‍ കോര്പ്പറേഷന് ആന്റ് സ്റ്റാഫ് യൂണിയന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി നഗരസഭാ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതതാണ് ജനത്തെ വലച്ചത്. ഉന്നത ഉദ്യോഗസ്ഥരില്‍ ചിര് ഒഴിക ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം ജീവനക്കാര്‍ അര്‍ദ്ധദിന അവധി എടുത്തതോടെ നഗരസഭയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്ഥംഭിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തിയവരില്‍ ഏറിയ പങ്കും ഒഴിഞ്ഞ കസേരകള്‍ കണ്ട് കാര്യം സാധിക്കാനാകാതെ മടങ്ങി. വിവാഹ രജിസ്ട്രഷന് ആവശ്യങ്ങള്‍ക്കായി രണ്ട് സാക്ഷികളുമായി ദൂര പ്രദേശങ്ങളില്‍ നിന്നും വന്നവരാണ് ഏറെ വലഞ്ഞത്. പല സെക്ഷനുകളിലെയും പ്രധാന ജീവനക്കാരില്‍ ഭൂരിഭാഗവും സമ്മേളനത്തന് പോയതോടെ അവശേഷിച്ചവര്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഒഫീസ് പരിസരത്ത് കറങ്ങി നടക്കുന്നതും കാണാമായിരുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച സമ്മേളനം 1 മണിയോടെയാണ് അവസാനിച്ചത്. ഉച്ചയ്ക്ക് 2 ന് ശേഷം ജീവനക്കാര്‍ തിരികെ സീറ്റുകളില്‍ എത്തുംവരെ അവധി ദിവസത്തിന് സമാനമായിരുന്നു ഓഫീസിന്റെ പ്രവര്‍ത്തനം. മുമ്പും നഗരസഭയില്‍ മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാന ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ആയതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതില്‍ അധികൃതരും നിസ്സഹാരാണെന്നതാണ് വസ്തുത. എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ 21-ാം തീയതി പത്തനംതിട്ടയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താലൂക്ക് ഓഫീസ് അടക്കമുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പോയത് പൊതുജനങ്ങളില്‍ വലിയ തോതില്‍ പ്രതിക്ഷേധം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയല്ല ആരുപറഞ്ഞാലും യൂണിയന് പ്രവര്‍ത്തനം കഴിഞ്ഞു മതി പൊതുജന സേവനമെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മനോഭാവത്തിനെതിരെ വിവിധ കോണുകളില്‍ പ്രതിക്ഷേധം ശക്തമാണ്.
നടപടി വേണം
തിരുവല്ല:പ്രവര്‍ത്തി സമയത്ത് യൂണിയന് പ്രവര്‍ത്തനത്തിന് വേണ്ടി കൂട്ട അവധി എടുത്ത ജനങ്ങളെ വലച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ടൗണ്‍കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: