വള്ളികുന്ന്: ചേളാരി ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് ദേവതിയാല്‍ സ്വദേശിയായ അദ്ധ്യാപകന്റെ നേതൃത്വത്തിലെത്തിയ 10 ഓളം ഗുണ്ടാസംഘങ്ങള്‍ തങ്ങളെ അക്രമിച്ചതെന്ന് സ്കൂള്‍ സന്ദര്‍ശിച്ച ബിജെപി നേതാക്കളോട് അദ്ധ്യാപകര്‍ പറഞ്ഞു. റാഗിംഗ് നടത്തി എന്ന് ആരോപിച്ചാണ് അക്രമം നടത്തിയതെന്നും. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി മേഖലാ സെക്രട്ടറി പ്രോമന് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ്പി.ജയനിദാസ്, ജനറല്‍ സെക്രട്ടറി സി.വി.വിനോദ്കുമാര്‍ എന്നിവര്‍ സംഘത്തിലണ്ടായിരുന്നു.
പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: