അങ്ങാടിപ്പുറം: ദേശീയപാതയുടെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. അങ്ങാടിപ്പുറം-മാലാപറമ്പ് റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷക്കായി സ്ഥാപിച്ച സൂചനാബോര്‍ഡുകളില്‍ വരെ കാടുപിടിച്ച അവസ്ഥയിലാണ്. അങ്ങാടിപ്പുറം പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ പ്രദേശമാണിത്. എല്ലാവര്‍ഷവും ഇവിടം പഞ്ചായത്ത് അധികൃതര്‍ വൃത്തിയാക്കാറുണ്ട്.എന്നാല്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുന്ന ഈ പ്രദേശം ഇന്നും കാടുപിടിച്ച് കിടക്കുകയാണ് സൂചന ബാര്‍ഡുകള്‍ മറഞ്ഞ് കിടക്കുന്നത് അധികൃതരും ഗൗനിച്ചിട്ടില്ല. കാടുകള്‍ മൂടപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കാര്‍ കുറ്റിക്കാട്ടിലേക്ക് പാഞ്ഞു കയറി അപകടത്തില്‍പ്പെട്ടിരുന്നു. കാടുമൂടിയതോടെ ഇവിടെ മാലിന്യം തള്ളുന്നതും പതിവായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: