ഏറ്റുമാനൂര്‍: എസ്ബിടി ശാഖയില്‍ മൂന്നു വര്‍ഷത്തോളം പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക ജോലിയിലായിരുന്ന ജീവനക്കാരിയെ സ്ഥിരപ്പെടുത്താതെ നീക്കം ചെയ്തതില്‍ പരാതി. എസ്ബിടി പേരുര്‍ ശാഖയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന പേരൂര്‍ തേക്കനിയില്‍ എം.ഡി. ഗീതാകുമാരിയാണ് പരാതിക്കാരി. ഇവര്‍ 2010 മാര്‍ച്ച് 1മുതല്‍ പേരൂര്‍ശാഖയില്‍ പാര്‍ട്ട്‌ടൈം സ്വീപ്പറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കോട്ടയം ജില്ലയില്‍ എസ്.ബി.ടി ശാഖകളില്‍ പാര്‍ട്ട്‌ടൈംസ്വീപ്പറെ സ്ഥിരമായി നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചത്. ബാങ്ക് ശാഖയിലെ മറ്റ് ഉേദ്യാഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഗീതാകുമാരി അപേക്ഷിക്കുകയും ചെയ്തു. എസ്.ബി.ടി.യില്‍ താല്‍ക്കാലികമായി ഈ ജോലിചെയ്യുന്നവര്‍ക്ക് പ്രായപരിധി 45ആയി ഇളവു നല്‍കിയിരുന്നു. ജോലിയിലേക്ക് പരിഗണിക്കപ്പെടുന്നതിന് ശാഖാ മാനേജര്‍ ഗീതാകുമാരിയ്‌ക്ക് പ്രവ!ത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. സ്ഥലവാസികള്‍ക്ക് മുന്‍ഗണന വാഗ്ദാനം ചെയ്തിരുന്നതിനാല്‍ പേരൂര്‍ ശാഖക്ക് 50 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന ഗീതാകുമാരി പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ സെലക്ഷനില്‍ ഗീതാകുമാരി തഴയപ്പെട്ടു. ഇതിനിടെ പ്രായ പരിധി 45 എന്നത് അധികൃതര്‍ 50 ആക്കി തിരുത്തിയതായും ഈ വിവരം അപേക്ഷകരെ അറിയിച്ചിട്ടില്ലെന്നും ഗീതാകുമാരി പറയുന്നു. മാത്രമല്ല വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ മറികടന്നാണ് പേരൂര്‍ ശാഖയില്‍ ഈ തസ്തികയില്‍ നിയമനം നടന്നതെന്നാണ് ഗീതാകുമാരിയുടെ ആരോപണം. തന്നെ നിയമിക്കാതിരിക്കാന്‍ ആരോ ഒക്കെ പിന്നണിയില്‍ ശ്രമിച്ച തായി ആരോപിക്കുന്ന ഗീതാകുമാരി ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
















