പൊന്‍കുന്നം: മുന്‍രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ബുധനാഴ്ച പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് വൃക്ഷത്തൈകള്‍ നട്ട് ആശാനിലയം സ്‌പെഷല്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതൃകയായി.
പൊന്‍കുന്നം എസ്‌ഐ കെ. അഭിലാഷ്‌കുമാര്‍ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. ആശാനിലയം സ്‌പെഷല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജേക്കബ് കൈപ്പന്‍പ്ലാക്കല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനില, സോഷ്യല്‍ വര്‍ക്കര്‍ ജിജി പ്ലാനിത്തോട്ടം, കുട്ടിക്കാനം മരിയന്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
















