എരുമേലി: രണ്ട് വര്‍ഷം മുമ്പ് നടുവിനും കാലിനും ചെറിയ വേദനയില്‍ തുടങ്ങിയ അപൂര്‍വ്വരോഗം പിടിപെട്ട് കിടപ്പിലായ അന്‍സാരിയെന്ന യുവാവിനെ സുമനസുകളുടെ സഹായം തേടുന്നു. എരുമേലി വിലങ്ങുപാറപതാലില്‍ അന്‍സാരി (ഷാമോന്‍ 27) യാണ് അപൂര്‍വ്വ രോഗത്താല്‍ ശരീരം ശോഷിച്ച് രണ്ട് മാസമായി പൂര്‍ണ്ണമായി തളര്‍ന്ന് കിടപ്പിലായത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇത് വരെ അന്‍സാരിയുടെ രോഗം എന്താണെന്ന് നിര്‍ണ്ണയിക്കാനായില്ല. ചികിത്സാ സഹായ വാഗ്ദാനവുമായി നാട്ടുകാര്‍ എത്തിയതോടെ രോഗ നിര്‍ണ്ണയം നടത്തി വിദഗ്ദ ചികിത്സ ലഭ്യമാക്കാനാവും എന്ന ആശ്വാസത്തിലാണ് അന്‍സാരിയുടെ ഭാര്യയും രണ്ട് മക്കളും. ടൗണില്‍ ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന അന്‍സാരി കിടപ്പിലായതോടെ കുടുംബവും കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
മൂത്തമകന്‍ ഹൃദ്രോഗ ബാധിതനുമാണ്. നിര്‍മ്മാണം പൂര്‍ത്തിയാവാത്ത വീടും മൂന്ന് സെന്റ് സ്ഥലവും മാത്രമാണ് ഈ കുടുംബത്തിന് ആകെയുളളത്. അന്‍സാരിയെ സഹായിക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ രക്ഷാധികാരിയായി സഹായസമിതിയിയും രൂപീകരിച്ചു. സഹായങ്ങള്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എരുമേലി ശാഖവഴി നല്‍കാം. അക്കൗണ്ട് നമ്പര്‍: 0146053000024532.
















