പാലാ: സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളേജ് ആഥിത്യമരുളിയ ത്രിദിന പ്രവൃത്തി പരിചയ മേള “സ്റ്റര്‍ട്ട് അപ് ഐ 3യില്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരവും, ബി.റ്റി.സി കോളേജ് കൂത്താട്ടുകുളവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജും പാലാ ഗവ. പോളി ടെക്‌നിക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐഡിയേറ്റ് ഇന്നോവേറ്റ് ഇന്‍കുബേറ്റ് എന്നീ മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ചു നടന്ന ഈ പ്രവൃത്തി പരിചയ മേളയിലെ തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ സംരംഭങ്ങളാക്കുന്നതിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ എല്ലാ ഉപദേശങ്ങളും കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ നല്‍കും. വിദ്യാര്‍ത്ഥി പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുളെ വികസിപ്പിച്ച് തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ ദാതാക്കളായി മാറ്റാന്‍ കഴിയുന്ന രീതിയിലാണ് ത്രിദിന പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചത്.
സമാപന സമ്മേളനത്തില്‍ കോളേജ് ചെയര്‍മാന്‍ മോണ്‍.ഡോ. ജോസഫ് കൊല്ലംപറമ്പില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ കേരള സ്റ്റര്‍ട്ട്അപ് മിഷനില്‍ നിന്നും മാനേജര്‍ അശോക് കുര്യന്‍, ടെക്‌നിക്കല്‍ ഓഫീസറായ വിശാല്‍ ബി കദം, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.ജെ. ജോസഫ്, സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ട്അപ് ബ്യൂട്ട് ക്യാമ്പിന്റെ, നോഡല്‍ ഓഫീസറായ പ്രൊഫ. സര്‍ജു എസ്. എന്നിവര്‍ സംസാരിച്ചു.
















