യുക്തിക്ക് നിരക്കാത്തരീതിയിലാണോ ഭഗവാൻ സംസാരിക്കുന്നത്.? ഏതായാലും ചോദിക്കാം എന്നുകരുതി, അർജുനൻ ചോദിക്കുന്നു.
കൃഷ്ണാ എന്റെ ജനനകാലത്താണ് അങ്ങും ജനിച്ചത്. അങ്ങ് കംസന്റെ കൂരിരുട്ടാണ്ട കൽത്തുറങ്കലിൽ ജനിച്ചു.
ഞാൻ കാട്ടിൽ ജനിച്ചു എന്നേ വ്യത്യാസമുള്ളൂ. വിവസ്വാന്റെ കാലം 28 ചതുർയുഗങ്ങൾക്ക് മുമ്പാണ്-അങ്ങ് വിവസ്വാന് ഈയോഗം ഉപദേശിച്ചു എന്ന പ്രസ്താവനയ്‌ക്കു സംഭാവ്യതയില്ല. സാധാരണമനുഷ്യർക്ക് ജന്മങ്ങൾ ധാരാളമുണ്ടാവും പക്ഷേ ആജന്മങ്ങളെ പറ്റി ഓർമ്മയുണ്ടാവില്ല. എന്നാൽ ചില പുണ്യജീവന്മാർക്ക് പൂർവ ജന്മസ്മൃതിയുണ്ടാവാം.അതിന് കാരണം ഇന്ദ്രിയാതീയ ജ്ഞാനം ഉള്ളവരാണ്. അങ്ങേയ്‌ക്ക് അതുണ്ടോ? ഏന്നും വ്യക്തമല്ല.
















