പാലാ: വലവൂര്‍ ഭാരതമാതാ വിദ്യാലയത്തില്‍ ഗൂരുപൂജയോടനുബന്ധിച്ച് അംഗന്‍വാടി അദ്ധ്യാപികമാരെ ആദരിച്ചു. സമ്മേളനത്തില്‍ യുവ കവയിത്രി അനഘ ജെ. കോലത്ത് സന്ദേശം നല്‍കി. വിദ്യാലയ ട്രസ്റ്റ് ചെയര്‍മാന്‍ വി. മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ഓമന നാരായണന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജി. രവീന്ദ്രന്‍ നായര്‍, അമ്മുക്കുട്ടി ടീച്ചര്‍ എന്നിവര്‍ അദ്ധ്യാപികമാര്‍ക്ക് ഉപഹാരം നല്‍കി. കെ. എസ്. പത്മ സ്വാഗതവും രഞ്ജിനി പ്രസാദ് നന്ദിയും പറഞ്ഞു.
















