തിരുവല്ല: വിദ്യാലയങ്ങള്‍ തുറന്നു രണ്ട്മാസം കഴിയുമ്പോഴും നഗരത്തില്‍ സ്വകാര്യ ബസുകള്‍ കുട്ടികളെ കയറ്റാതെ പരക്കം പായുന്നു. തിരുവല്ല മല്ലപ്പള്ളി പാതയിലും തിരുവല്ല കായംകുളം പാതയിലുമാണ് ഇവര്‍ വിദ്യാര്‍ഥികളെ കയറ്റാതെ അമിതവേഗത്തില്‍ പായുന്നതു. സ്കൂള്‍ സമയങ്ങളിലാണ് വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയുള്ള ഇത്തരക്കാരുടെ പരക്കം പാച്ചില്‍.ഇതുമൂലം ഇവര്‍ സമയത്ത് വിദ്യാലയങ്ങളില്‍ എത്താന്‍കഴിയാതെ വലയുന്നു.കുട്ടികളെ കണ്ടാല്‍ സ്ഥിരമുള്ള സ്റ്റോപ്പുകളില്‍ പോലും ഇവര്‍ വാഹനങ്ങള്‍ നിര്‍ത്താറില്ല.ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ത്തിയാല്‍ തന്നെ കണ്ടക്ടറുടെയും മറ്റ് ജീവനക്കാരുടെ അസഭ്യവര്‍ഷവും കുട്ടികള്‍ കേള്‍ക്കണം. വിദ്യാലയങ്ങളില്‍ പോകാനായി രാവിലെ ഏഴുമണിമുതല്‍ ഇവര്‍ കാത്തുനിന്നാലും മിക്ക ബസ്സുകളും ഇവരെ കാണുന്നതോടെ നിര്‍ത്താതെ അമിതവേഗത്തില്‍ പായും. ഏതെങ്കിലും ബസ് കിട്ടിവരുമ്പോഴേക്കും വൈകിയാകും സ്കൂളുകളില്‍ എത്തുക. സ്റ്റോപ്പുകളില്‍ യാത്രക്കാരുണ്ടെന്നു കണ്ടാലും കുട്ടികള്‍ ഇവിടെയുണ്ടെങ്കില്‍ നിര്‍ത്തില്ല. ഇവിടെ ആരെങ്കിലും ഇറങ്ങാനുണ്ടെങ്കില്ത്തന്നെ വളരെ ദൂരെ മാറ്റിയാകും നിര്‍ത്തുക. ചില ബസ്സുകാരാകട്ടെ, നിര്‍ത്തിയാല്‍പ്പിന്നെ കയറുന്നതിനും സമയംപോലും കൊടുക്കാതെ വിദ്യാര്‍ഥികളെ തള്ളിമാറ്റിയിട്ട് ബെല്ലടിച്ചു വിട്ടുേപാകും. ഇത് അപകടഭീഷണിയായി മാറുന്നു.കഴിഞ്ഞദിവസം ബഥേല്പ്പടിയില്നിന്നു കുട്ടികള്‍ കയറുന്നതിനുമുമ്പ് ബസ് വിട്ടപ്പോള്‍ വാതിലിലെ കമ്പിയില്‍ പിടിച്ചുനിന്നവര്‍ വണ്ടിക്കടിയില്‍ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. കുന്നന്താനം, പായിപ്പാട്, നടയ്ക്കല്‍, ചെങ്ങരൂര്‍, ബഥേല്‍പ്പടി, വാരിക്കാട് എന്നിവിടങ്ങളില്‍നിന്നാണ് കുട്ടികള്‍ ഏറെയും കയറുന്നതും ഇറങ്ങുന്നതും. ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറവാണ്. ഇതിനാല്‍ സ്വകാര്യബസ്സുകളെയാണ് കുട്ടികള്‍ യാത്രയ്ക്ക് ആശ്രയിക്കുന്നത്.തിരുവല്ല, കുറ്റപ്പുഴ, പായിപ്പാട്, കുന്നന്താനം, ചെങ്ങരൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവരില്‍ ഏറെയും.ഇവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നതും പതിവാണ്. കുട്ടികള്‍ കൂടി ബഹളംകൂട്ടുമ്പോഴാണ് പലപ്പോഴും നിര്‍ത്തുക. കണ്െസഷനായി നല്കുന്ന ഒരുരൂപ കൈപ്പറ്റാതെ രണ്ടുരൂപ വേണമെന്നു വാശിപിടിക്കുന്ന ബസ്സുകാരുമുണ്ട്. ഇതേച്ചൊല്ലി മിക്കപ്പോഴും കശപിശയുണ്ടാകുന്നു. സര്‍ക്കാര്‍ നല്കുന്ന യാത്രാസൗജന്യംപോലും ഇവര്‍ക്കു നല്‍കുന്നതിന് മടി കാട്ടുകയാണ്. ഇതുവഴിയുള്ള സര്‍വീസുകള്‍ കുത്തകയായി നടത്തുന്ന ചില സ്വകാര്യബസ്സുകാരാണ് വിദ്യാര്‍ഥികളോടു മുഷ്കുകാട്ടുന്നതെന്നാണ് ആക്ഷേപം. സ്കൂള്‍ വിദ്യാര്‍ത്ഥി
കളെ കയറ്റാതെ സ്വകാര്യബ
സുകള് പരക്കം പാച്ചില്‍ നടത്തുമ്പോഴും അധികാരികള്‍
ക്ക് യാതൊരു കുലുക്കവുമില്ലഎബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ വിഷയം നിരവധി തവണ പോലീസ് മേധാവിക്കും മറ്റ്
അധികൃതര്‍ക്കും നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. മുന്‍കാലങ്ങളില്‍ തിരക്കേറിയ ഇടങ്ങളിലെസ്റ്റോപ്പുകളില് ട്രാഫിക് പോലീസ് സ്പെഷ്യല്‍ ഡ്യൂട്ടിക്കാരെ നിയോഗിച്ചിരുന്നു.ഇത് പുനസ്ഥാപിക്കണമെന്നും.അമിതവേഗത്തില്‍ കുട്ടികളെ കയറ്റാതെ പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിഉണ്ടാകണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: