ന്യൂദല്‍ഹി: ലണ്ടനില്‍ നിന്നും കോഹിനൂര്‍ വജ്രം തിരിച്ചെത്തിക്കുന്നതിനായി ഭാരതം ബ്രിട്ടനെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയും കൂടിക്കാഴ്ച നടത്തി. നിലവില്‍ ഇത് ലണ്ടനിലെ ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
കോഹിനൂര്‍ 108കാരറ്റ് വജ്രമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്‌ക്കു ശേഷം ഇരുവരും വ്യക്തമാക്കി. വജ്രം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും പഞ്ചാബ് ഭരണാധികാരികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമ്മാനമായി നല്‍കിയതാണെന്നും സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.
ഇത് തിരിച്ചത്തെിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇരിക്കുന്ന കോഹിനൂര്‍ തിരിച്ചത്തെിക്കാന്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളുണ്ട്.
14-ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കണ്ടത്തെിയ കോഹിനൂര്‍ വജ്രത്തിന് 2000 ദശലക്ഷം യുഎസ് ഡോളര്‍ വിലമതിക്കും. 2010ല്‍ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഭാരത സന്ദര്‍ശശനത്തില്‍ കോഹിനൂര്‍ ഭാരതത്തിനു തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതാണ്.















