Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

​ന​മു​ക്കാ​യി നാം​ ഭൂ​മി​യെ​ ന​മി​ക്കു​ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:06 pm IST
inVaradyam

കുട്ടിക്കാലത്ത തറവാട്ടിലുണ്ടായിരുന്ന ഒരാചാരം നാം ഓര്‍ക്കുന്നുണ്ടാവും. രാവിലെ എണീറ്റാലുടന്‍ ഭൂമിയെ കൈതൊട്ടു വന്ദിക്കുക: സകല ചരാചരങ്ങളുടെയും ആധാരമായ ഭൂമീദേവിയെ നന്ദിപൂര്‍വ്വം നമിക്കുക. അന്ധവിശ്വാസമെന്ന് ബുദ്ധിജീവികള്‍ ഇതിനെ വിളിച്ചേക്കാം.പക്ഷേ മുന്നേ നടന്നവര്‍ നമ്മെ പഠിപ്പിച്ചത് ഇതൊരു പുണ്യകര്‍മ്മമാണെന്നാണ്.

ഭൂമിയെ അമ്മയായി കരുതി നാം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് ക്ഷമചോദിക്കുന്ന ആചാരം. അഥവാ സര്‍വ്വം സഹയായ ഭൂമിയോടും അതിലെ എണ്ണിയാലോടുങ്ങാത്ത ജീവജാതികളോടും ക്ഷമചോദിക്കുന്ന അനുഷ്ഠാനം!

നന്മയെക്കുറിച്ചും നന്മനിറഞ്ഞ ചുറ്റുവട്ടത്തെക്കുറിച്ചുമാണ് എല്ലാ രാവിലെകളിലും നാം ചിന്തിക്കുക. പക്ഷേ,എല്ലാ നന്മകളുടെയും പ്രതീകമായ ഭൂമിയെ നാം മറന്നിരിക്കുന്നു. ഭൂമിയുടെ അന്തരീക്ഷം അനുനിമിഷം നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും മുച്ചൂടും വെട്ടിത്തകര്‍ത്ത് അതിന്റെ ചുടലക്കാട്ടില്‍ മണിമന്ദിരങ്ങള്‍ ഉയര്‍ത്താനും തത്രപ്പാടിലാണ് മനുഷ്യന്‍. കുടിക്കുന്നവെള്ളവും കഴിക്കുന്ന ഭക്ഷണവും പോലും, നാം വിഷമയമാക്കിക്കഴിഞ്ഞു.

അതിന്റെ ഫലമായി പേരറിയാരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. അസഹ്യമായ ചൂടിലും തണുപ്പിലും കടലുകള്‍ ക്ഷോഭിക്കുന്നു. കാടുകളില്‍ തീപടരുന്നു.

പക്ഷേ അതൊന്നും നമ്മെ ഒന്നും പഠിപ്പിച്ചില്ല. നാടായ നാട്ടിലെ കാടായകാടൊക്കെ വെട്ടി തടിയാക്കി വിറ്റത് നമ്മുടെസഹോദരര്‍. പുഴകളിലെ പഞ്ചാര മണലത്രയും ഊറ്റിയെടുത്ത് പുഴയെകൊന്നതും അവര്‍ തന്നെ. പിന്നെ കുന്നുകളാകെ ഇടിച്ചുനിരത്തി കുടിവെള്ളം വറ്റിച്ചു. അവിടെ നിന്നുകിട്ടിയ മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങളെ നികത്തി മാളികകള്‍ കെട്ടി. കൊന്നുംകൊലവിളിച്ചും ജൈവവൈവിധ്യം വെട്ടിതുലച്ചു.

വരള്‍ച്ച സംഹാരതാണ്ഡവം നടത്തുമ്പോള്‍ പോലും, കായലിനെയും കടലിനെയും വരെ വില്‍പ്പനച്ചരക്കാക്കാനാണ് നമുക്കിഷ്ടം. മുട്ടയിടാനിടം തേടി അലയുന്ന അമ്മക്കിളികളുടെ വിലാപം നമ്മെതെല്ലും വേദനിപ്പിക്കുന്നില്ല. കാടുനശിച്ചപ്പോള്‍ കൂടുതേടി നാട്ടിലിറങ്ങിയ വന്യമൃഗങ്ങളുടെ രോദനം നാം കേള്‍ക്കുന്നില്ല. യന്ത്രവലകള്‍ കോരിയെടുത്ത കോടാനുകോടി മുട്ടകളില്‍ പൊലിഞ്ഞ മീന്‍കുഞ്ഞുങ്ങളുടെ ജീവനിശ്വാസവും നമ്മെ സ്പര്‍ശിക്കുന്നില്ല.

പ്രഭാതകാലത്തെണീറ്റ് സര്‍വ്വംസഹയായ ഭൂമിമാതാവിനെ വന്ദിക്കാന്‍ മുത്തശ്ശിമാര്‍ പഠിപ്പിച്ചതിന്റെ പ്രസക്തി ഇനിയെങ്കിലും നാം അറിയണം. ജനപഥങ്ങളിലുടനീളം വിശുദ്ധ വനങ്ങളും കാവുകളും വളര്‍ത്താന്‍ പഠിപ്പിച്ചതിന്റെ അര്‍ത്ഥമറിയണം. ഓരോ മരവും വെട്ടും മുന്‍പ് അതിനോടും അതില്‍ അധിവസിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ജീവസഞ്ചയത്തോടും അനുവാദം ചോദിക്കണമെന്ന് പറഞ്ഞത് എന്തിനെന്ന് മനസിലാക്കണം.

ആയിരം തടാകങ്ങള്‍ ഒരു പുത്രന് സമമാണെന്നും അത്തരം പത്ത്പുത്രന്മാര്‍ ഒരു വൃക്ഷത്തിന് സമമാണെന്നും പേര്‍ത്തും പേര്‍ത്തും പഠിപ്പിച്ചത് എന്തിനെന്ന് അറിയണം. പക്ഷേ നമുക്ക്ഭൂമി ഒരുപണയപ്പണ്ടം മാത്രമാണ്. ക്രയവിക്രയം നടത്താന്‍ പറ്റിയ ഒരുപണ്ടം. ഭൂമിയിലെ സകലമാന ജീവജാലങ്ങളും ജൈവ വൈവിധ്യവും നമ്മുടെ കളിപ്പാട്ടങ്ങളും!.അന്നൊരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് റെഡ് ഭാരത വംശജരുടെ സിയാറ്റില്‍ ഗോത്രഭൂമി വിലയ്‌ക് ചോദിച്ച കഥ ഓര്‍ക്കുക. ഭൂമിയെ നമുക്കെങ്ങിനെ വില്‍ക്കാനാവുമെന്നാണ് അന്ന് സിയാറ്റില്‍ മൂപ്പന്‍ ചോദിച്ചത്രെ.

കാരണം അത് തങ്ങളുടേതല്ല. മിന്നുന്ന ഓരോ പൈന്‍മരത്തുമ്പുകളും മുരളുന്ന കീടങ്ങളും തന്റെ ജനതയുടെ ഓര്‍മ്മകളിലും അനുഭവങ്ങളിലും എന്നെന്നും പുണ്യദായകമാണെന്ന് അദ്ദേഹം പറഞ്ഞു. ”സുഗന്ധവാഹികളായ പൂക്കള്‍ ഞങ്ങളുടെ സഹോദരിമാരാണ്. കരടിയും മാനും കഴുകനുമൊക്കെ ഞങ്ങളുടെ സഹോദരന്മാരാണ്. ഈ പുഴകളിലൂടെ ഒഴുകുന്ന ജലം ഞങ്ങളുടെ പൂര്‍വ്വികരുടെ ജീവരക്തമാണ്”… അവയൊക്കെ വില്‍ക്കാന്‍ തങ്ങള്‍ക്കധികാരമില്ലെന്ന് ഗോത്രമൂപ്പന്‍ പറഞ്ഞത് നാം ചെവിതുറന്ന് കേള്‍ക്കണം.

നോക്കൂ! ദാഹം ശമിപ്പിക്കുന്ന നമ്മുടെ നദികളെ സഹോദരന്മാരായി കാണാന്‍ നമുക്കെന്നാണ് സാധിക്കുക?. ശുദ്ധവായു നിറഞ്ഞ അന്തരീക്ഷത്തെ ആത്മാവിന്റെ ഭാഗമായി കണക്കാക്കാന്‍ നമുക്കെന്നാണ് കഴിയുക?. സസ്യജാലങ്ങളെയും ജന്തുസമ്പത്തിനെയും കൂടപ്പിറപ്പായി കാണാനുമുള്ള അകക്കണ്ണ് എന്നാണ് നമുക്ക് ലഭിക്കുക. അതറിയുന്ന കാലത്തേ നാം വിവേകികളാവൂ.

പക്ഷേ ഇതുവല്ലതും നമുക്ക് മനസ്സിലാവുമോ?.

നാം പ്രകൃതിയുടെ ഭാഗമാണെന്നും അതിനെ ചൂഷണം ചെയ്യാന്‍ നമുക്കവകാശമില്ലയെന്നും ഒക്കെ. പ്രകൃതിയെ മുറിച്ചുതള്ളുമ്പോള്‍, പ്രകൃതിയുടെ സമ്പത്തായ ആറ്റുമണലും വെള്ളവുമൂറ്റി പടുകൂറ്റന്‍ മണിമാളികകള്‍ നിര്‍മ്മിക്കുമ്പോള്‍. തറവാട്ട് പറമ്പിലെ കാവുകള്‍ വെട്ടി മാളുകള്‍ കെട്ടുമ്പോള്‍… ചക്കരമാവും തേന്‍വരിക്കയുമൊക്കെ വെട്ടിനിരത്തി ബോണ്‍സായികളെ നിരത്തുമ്പോള്‍… കുന്നുകളിടിച്ച് കുളങ്ങള്‍മൂടി അഡ്വഞ്ചര്‍ പാര്‍ക്ക് തീര്‍ക്കുമ്പോള്‍…തറവാടിന്റെ തിരുമുറ്റം തുള്ളിവെള്ളമിറങ്ങാത്ത വിധം തറയോട്പാകി സിമന്റിടുമ്പോള്‍, ഒക്കെ നാം ഒരുനിമിഷം ചിന്തിക്കുക. ഭൂമി അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കുന്നതില്‍ മാത്രമാണ്‌ നമുക്ക് രക്ഷ. ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.