അങ്ങാടിപ്പുറം: സെര്‍വര്‍ തകരാറിലായതുമൂലം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.
രാവിലെ മുതല്‍ നീണ്ട വരിയില്‍ കാത്തുനിന്നവര്‍ നിരാശയോടെ മടങ്ങി. ഉച്ചക്ക് 12 മണി മുതലാണ് തകരാര്‍ അനുഭവപ്പെട്ടത്. ഈ സമയം ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തകരാര്‍ പരിഹരിക്കാനായില്ല. കമ്പ്യൂട്ടര്‍ ഓണാകുകയും ഇന്റര്‍നെറ്റും കിട്ടുന്നുമുണ്ടെങ്കിലും വെബ്സൈറ്റ് മാത്രം ലഭിച്ചില്ല.
എന്നാല്‍ റിസേര്‍വ്ഡ് ടിക്കറ്റ് കൗണ്ടറില്‍ യാതൊരു പ്രശ്നവും ഇല്ലാതെ കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങാടിപ്പുറം സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ ആകെ പ്രവര്‍ത്തിക്കുന്നതാകട്ടെ രണ്ടുമണി വരെയാണ്.
സമയം രണ്ട് മണിയായിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. അതോടെ ഉദ്യോഗസ്ഥന് കൗണ്ടറടച്ചു. തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോകേണ്ട രോഗികളുള്പ്പടെയുള്ളവര് ടിക്കറ്റ് ലഭിക്കാതെ വലഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: