കാഞ്ഞങ്ങാട്: നെഹ്റു കോളേജില്‍ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ മലയാള വിഭാഗം തലവന്‍ ഡോ.അംബികാസുതന്‍ മാങ്ങാടിനെതിരെ വാട്സ് ആപ്പില്‍ തെറിവിളി.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അംബികാസുതന്‍ മാങ്ങാട് രക്ഷാധികാരിയായ സാഹിത്യവേദി പ്രവര്‍ത്തകയായ ബിഎ മലയാളം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ശില്പാ ചന്ദ്രന്, എസ്എഫ്ഐ പ്രവര്‍ത്തകരായ അജിത്ത്, അരുണ്‍, ഷിബിന്‍ എന്നിവര്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികാരമെന്നോണമാണ് കഴിഞ്ഞ ദിവസം ഷിബിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തക കൂടിയായ ശില്‍പ്പാ ചന്ദ്രന്റെ കൈ തിരിച്ചൊടിച്ചത്. ശില്‍പ്പാ ചന്ദ്രന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഇവരെ തിരിച്ചെടുക്കണമെന്ന് കാണിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്തു. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള സാഹിത്യവേദിയുടെ പ്രവര്‍ത്തകരാണ് അജിത്ത്, അരുണ്‍, ഷിബിന്‍ എന്നിവര്‍.
അതേ സമയം എക്കാലവും സിപിഎം സഹയാത്രികനായ കോളേജിലെ മലയാള വിഭാഗം തലവനായ ഡോ.അംബികാസുതന്‍ മാങ്ങാടിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ അംബികാസുതന്‍ മാങ്ങാടിനെതിരെ മുദ്രാവാക്യം വിളികളുമായെത്തി. വൈകുന്നേരത്തോടെ പ്രതിഷേധം ചീത്തവിളിയായി ഇവിടെ രാഷ്ട്രീയം പറയാം എന്ന വാട്സ് ആപ്പിലൂടെ പ്രചരിച്ചു. ഞങ്ങളുടെ ശക്തികേന്ദ്രത്തില്‍ ആരും കളിക്കേണ്ടെന്നും വാട്സ് ആപ്പിലെ വോയിസ് മെസേജില്‍ പറയുന്നു.
സസ്പെന്ഷന് നടപടി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വരാതെ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് നിലപാടിലാണ് പ്രിന്‍സിപ്പല്‍. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് പിന്നിലും പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നതിനും പിന്നില്‍ അംബികാസുതന്‍ മാങ്ങാടാണെന്നാണ് എസ്എഫ്ഐ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: