പിലാത്തറ: കടന്നപ്പള്ളി കടക്കുംകടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വേട്ടക്കൊരുമകന്‍ ദൈവത്തിന്റെ കോട്ടത്തച്ഛനായി എസ്.കെ.രാജന്‍ നമ്പ്യാര്‍ അവരോധിക്കപ്പെടും. 80 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ തറയിലച്ഛന്‍ അഥവാ കോട്ടത്തച്ഛന്‍ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത്. ക്ഷേത്രനടയില്‍ നടന്ന പ്രശ്‌നചിന്തയില്‍ ദൈവഹിതം അനുകൂലമായതിനെ തുടര്‍ന്നാണ് രാജന്‍ നമ്പ്യാര്‍ കോട്ടത്തച്ഛനായി സ്ഥാനമേല്‍ക്കുന്നത്. അടുത്തില സംസാരി കിഴക്കേവീട് തറവാട്ടംഗമാണ് രാജന്‍ നമ്പ്യാര്‍. 24 ന് രാവിലെ 9 മണിക്ക് ചിറക്കല്‍ കോവിലകത്ത് നടക്കുന്ന ചടങ്ങില്‍ രവീന്ദ്രവര്‍മ്മരാജയില്‍ നിന്നും കച്ചയും ചുരികയും കോലും ഏറ്റുവാങ്ങി സ്ഥാനം സ്വീകരിക്കും. 12 മണിക്ക് കടന്നപ്പള്ളി വേട്ടക്കൊരുമകന്‍ ക്ഷേത്രസന്നിധിയിലേക്ക് കോട്ടത്തച്ഛനെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് സമൂഹസദ്യ നടക്കും. ഉച്ചക്ക് 2 മണിക്ക് അടുത്തിലയിലെ തറവാട്ട് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതോടെ അവരോധച്ചങ്ങ് പൂര്‍ത്തിയാകും. സ്വീകരണച്ചടങ്ങില്‍ വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികര്‍ പ്രതിപുരുഷന്‍മാര്‍, വാല്യക്കാര്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന്റെ ഭാഗമായി കടക്കുംകടവത്ത് പ്രഭാതം മുതല്‍ പ്രദോഷം വരെ കെ.സി.വാസുദേവന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ അഖണ്ഡരാമായണപാരായണം, മഹാഗണപതിഹോമം, വൈകുന്നേരം വാദ്യമേളം എന്നിവയുണ്ടാകും.
പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് എം.വി.നാരായണന്‍ നമ്പ്യാര്‍, സെക്രട്ടറി ഇ.എന്‍.ഗിരീഷ് കുമാര്‍, എ.സി.രമേശന്‍, ഇ.വി.പവിത്രന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
















