ഏറ്റുമാനൂര്‍: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് മാനേജരെ സസ്‌പെന്റ് ചെയ്തു. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്കിലെ പ്രഭാതസായാഹ്ന ശാഖാമാനേജര്‍ ഗീതാകുമാരിയെയാണ് സസ്‌പെന്റു ചെയ്തത്. ബന്ധുക്കളടക്കം പലരുടെ പേരില്‍ മുക്കുപണ്ടം പണയംവച്ച് 30ലക്ഷത്തോളം രൂപ വായ്‌പ എടുത്തതായാണ് ആരോപണം. ഇവര്‍ പണം തിരിച്ചടച്ചതായും പറയുന്നു. ഒരുവര്‍ഷം മുമ്പ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരന്‍ ബാങ്ക് ലോക്കറിലെ സ്വര്‍ണ്ണം മറ്റു ബാങ്കുകളില്‍ പണയം വച്ചതായും ആരോപണം ഉണ്ടായിട്ടുണ്ട്. 35ലക്ഷത്തോളം രൂപ പ തട്ടിപ്പു നടത്തിയിരുന്നത് അന്ന് തിരിച്ചടച്ചിരുന്നു .കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിങ്ങില്‍ ആണ് ക്രമക്കേട് ശ്രദ്ധയില്‍ പെട്ടത്.
















