ഏറ്റുമാനൂര്‍: ബിഎംഎസ് സ്ഥാപകദിനമായ 23ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 75 കേന്ദ്രങ്ങളില്‍ പതാകദിനാചരണം നടത്തും. ഏറ്റുമാനൂര്‍ ടൗണില്‍ ഇന്ന് രാവിലെ 11ന് ജില്ലാ ട്രഷറര്‍ ശ്രീനിവാസപിള്ള പതാക ഉയര്‍ത്തും. മേഖലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് േേമഖലയുടെ ഭാരവാഹികളായ ഷാജി കണ്ണികുളം, വി.ബി.മധു, രാജേഷ് നട്ടാശേരി, നധുരാജ്, സുനില്‍ തെള്ളകം, സജി ഏറ്റുമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും ഇതിനോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മേഖലയിലെ 5 പഞ്ചായത്തിലും നഗരസഭയിലും കണ്‍വെന്‍ഷനുകള്‍ നടക്കും.
ചങ്ങനാശേരി: ഭാരതീയ മസ്ദൂര്‍സംഘിന്റെ 61-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി മേഖലയിലെ 5പഞ്ചായത്തിലും ടൗണിലും വൈകിട്ട് നടക്കുന്ന കണ്‍വെന്‍ഷന്‍ പരിപാടിയില്‍ ബിഎംഎസിന്റെയും ആര്‍എസ്എസിന്റെയും ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്നും പരിപാടി വിജയിപ്പിക്കണമെന്നും മേഖലാ സെക്രട്ടറി അറിയിച്ചു.
















