Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടാപ്പകല്‍ മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 10:06 pm IST
in Kottayam

 

ചങ്ങനാശ്ശേരി: തിരുവനന്തപുരം മുതല്‍ കാസര്‍കോഡുവരെ ആളില്ലാതെ അടഞ്ഞുകിടന്നിരുന്ന വീടുകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തുന്ന പോണ്ടിച്ചേരി സ്വദേശിയായ മോഷ്ടാവ് അറസ്റ്റില്‍. പോണ്ടിച്ചേരി കാരയ്‌ക്കല്‍ മേലേകാസഗുഡി എല്‍ജിആര്‍ കോളനി നമ്പര്‍ 23ല്‍ ദീപക് ജാഗ്ലിന്‍ (22)ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര കക്കാട്ടുവീട്ടില്‍ അരുണിന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് പട്ടാപ്പകല്‍ ജനല്‍പൊളിച്ച് വീടിനുള്ളില്‍ കയറിയ ഇയാള്‍ 3500 രൂപാ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. നഗരത്തില്‍ സംശയകരമായ സാഹചര്യത്തില്‍കണ്ട ഇയാളെ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍ വളപട്ടണത്ത് കമ്പ്യൂട്ടര്‍ ഡിപ്ലോമാകോഴ്‌സ് പഠിച്ച് പരീക്ഷയില്‍ പരാജയപ്പെട്ട ഇയാളുടെ കയ്യില്‍ കാണപ്പെട്ട ടാബിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചതില്‍ തളിപ്പറമ്പിലെ വിദേശമലയാളിയായ ഉമാശങ്കര്‍ എന്നയാളിന്റെതാണെന്നും കണ്ടെത്തി. ഇയാളുടെ ഭാര്യ ക്ഷേത്രത്തില്‍ പോയസമയത്ത് വീടിന്റെ പിന്‍വാതില്‍ കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്ത് അകത്തുകയറി മോഷ്ടിച്ചതാണെന്നും ഏഴുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ പോലീസിനോടു സമ്മതിച്ചു. തളിപ്പറമ്പിലെ അബ്ദുള്ളയുടെ വീട്ടില്‍നിന്നും 46000 രൂപ മോഷ്ടിച്ചതായും പറഞ്ഞു. കോട്ടയം കഞ്ഞിക്കുഴി തോമാച്ചന്‍പടി പാറപ്പുറം ജയകുമാറിന്റെ വീട്ടില്‍ മോഷശ്രമം നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ നാലുകോടി അമ്പലത്തറ മോനിച്ചന്റെ വീടിന്റെ അടുക്കളഭാഗം പൊളിച്ച് അകത്തുകയറി 75000 രൂപയും ടോര്‍ച്ച്, പെര്‍ഫ്യൂം തുടങ്ങിയവയും മോഷ്ടിച്ചു. സുല്‍ത്താന്‍ബത്തേരി പാട്ടവയലിലെ ഒരുവീട്ടില്‍നിന്നും രണ്ടുപവനും 20000 മോഷ്ടിച്ചതും ഇയാളാണെന്നു സമ്മതിച്ചിട്ടുണ്ട്. കാസര്‍കോഡ് കെഎസ്ആര്‍ടിസിക്കു സമീപം പുഴയുടെ തീരത്തെ നാലുവീടുകളിലും മോഷണം നടത്തി. ഈ വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ പായങ്ങാടി പരിയാരം മെഡിക്കല്‍ കോളേജിനു സമീപത്തെ വീട്ടില്‍നിന്നും 46000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു. തളിപ്പറമ്പ് ഇരുമ്പനംപാറ കെഎസ്ഇബി ഓഫീസിനു സമീപത്തെ ഒരുവീട്ടില്‍ നിന്നും 1.3ലക്ഷം രൂപയും ഇയാള്‍ മോഷ്ടിച്ചു. തിരുവനന്തപുരത്തിനു സമീപത്തെ ഒരു ടൈല്‍സ് ഫാക്ടറിയില്‍നിന്നും 10000 രൂപയും മോഷ്്ടിച്ചിട്ടുണ്ട്. 2016 ഫെബ്രൂവരിയില്‍ താമരശ്ശേരി ഏങ്ങാപ്പുഴയില്‍നിന്നും മോഷ്ടിച്ച ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ താമരശ്ശേരിയില്‍വച്ചുണ്ടായ അപകടത്തില്‍ ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപത്തെ വീട്ടില്‍നിന്നും ഒരുപവനും ആറായിരുംരൂപയും മോഷ്ടിച്ച ഇയാള്‍ രണ്ടുമാസത്തോളം നെടുമങ്ങാട്ട് ജെസിബിയുടെ ക്ലീനര്‍ജോലിയും ചെയ്തിരുന്നു. കേരളത്തില്‍ സ്ഥിരമായി താമസിക്കാത്ത ഇയാള്‍ ഒറ്റക്കാണ് മോഷണം നടത്തുന്നത്. ഉടന്‍തന്നെ നാട്ടിലേക്കു മടങ്ങുകയും രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും തിരികെവന്നു മോഷണം നടത്തിവരികയായിരുന്നു. ഭാര്യ ദീപയോട് കേരളത്തില്‍ ജോലിയുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്ത്. കേരളത്തില്‍ ആദ്യമായിട്ടാണ് പിടിക്കപ്പെടുന്നത്. നേരത്തെ തമിഴ്‌നാട്ടില്‍ നിരവധി കേസ്സുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ജെയില്‍വാസം അനുഭവിച്ച സമയത്ത് ദീപുരാജ എന്നയാളുമായി പരിചയപ്പെട്ടിരുന്നു. ഇയാളുടെ വയനാട്ടിലെ വീട്ടില്‍ താമസിച്ച് മാന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ പതിനഞ്ചോളം വീടുകളില്‍ മോഷണം നടത്തിയിട്ടുണ്ട്. തൃശ്ശൂര്‍, കഴക്കൂട്ടം, ആലപ്പുഴ, ഏറ്റുമാന്നൂര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. രാത്രിയില്‍ ബസില്‍ യാത്രചെയ്യുകയും പകല്‍ മോഷണം നടത്തിവരികയുമാണ് ചെയ്തിരുന്നത്. കോടതില്‍ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കോട്ടയം എസ്.പി. എന്‍. രാമചന്ദ്രന്‍, ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സി.ഐ. സഖറിയാമാത്യൂ, എസ്‌ഐ സിബിതോമസ്, ഷാഡോപോലീസ് എഎസ്‌ഐമാരായ കെ.കെ. റെജി, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ്, ആന്റണി സെബാസ്റ്റ്യന്‍, പ്രതീഷ്‌രാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.