പത്തനംതിട്ട: പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പദ്ധതി പ്രഖ്യാന ത്തില്‍ ഒതുങ്ങിയതോടെ നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക്ക് കാരീബാഗുകള്‍ കമ്പോളത്തില്‍ സുലഭം.
പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് റിക്കവറി സെന്ററുകളുടെ പ്രവര്‍ത്തനവും റീ സൈക്ലിംഗുമെല്ലാം ഫയലില്‍ ഒതുങ്ങിയതോടെ ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗവും വര്‍ധിച്ചതായാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെയായി 10 ശതമാനത്തില്‍ കൂടുതല്‍ കാരിബാഗുകളുടെയും മറ്റും വിപണനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഒരു മാസം 50 ലക്ഷം പ്ലാസ്റ്റിക് കവറുകള്‍ മാത്രം ജില്ലയില്‍ വിറ്റുപോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പ്രഖ്യാപിച്ച കാലയളവില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. തുണി സഞ്ചികളുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തിരുന്നു. കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ പോലും പ്ലാസ്റ്റിക് കവറുകള്‍ നല്കുമായിരുന്നില്ല. പരിശോധനകളും പിഴ ഈടാക്കലും സജീവമായിരുന്നതിനാല്‍ വ്യാപാരികളും പ്ലാസ്റ്റിക് കവറുകളുടെ വിതരണത്തില്‍ നിന്നു പിന്മാറി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2011 നവംബര്‍ 14 നാണ് പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ടക്ക് തുടക്കം കുറിച്ചത്.
അന്നത്തെ ജില്ലാ കളക്ട റായിരുന്ന പി. വേണു ഗോപാലിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. തുടക്കത്തില്‍ വിജയകരമായി രുന്ന പദ്ധതി പി. വേണുഗോ പാല് സ്ഥലം മാറിപ്പോയതോ ടെയാണ് അട്ടിമറിക്കപ്പെട്ടത്. തുടര്‍ന്ന് വന്ന ജില്ലാ കളക്ടര്‍മാര്‍ പദ്ധതിക്ക് വേണ്ടത്ര പ്രാധാന്യവും നല്‍കിയില്ല.
പദ്ധതിക്കെതിരെ തുടക്കത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും വ്യാപാ രികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാ കാത്ത തരത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളും പിന്നീട് പിന്തുണ പ്രഖ്യാ പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് പേപ്പര്‍ കാരിബാ ഗുകളും തുണിസഞ്ചികളും വിപണിയില്‍ എത്തിച്ചത്. നിലവില്‍ ശബരിമല തീര്‍ഥാടനകാലത്ത് പമ്പ റൂട്ടില്‍ മാത്രമാണ് പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ജില്ലയെ പ്ലാസ്റ്റിക് രഹിതമാക്കു ക, കുടുംബശ്രീകള്‍ മുഖേന തൊഴിലവസരങ്ങള്‍ വര്‍ധിപ്പി ക്കുക,, മണ്ണിനെയും പരിസ്ഥി തിയെയും സംരക്ഷിക്കുക, ജലശ്രോതസുകളെയും നദിയെ യും സംരക്ഷിക, കോടിക്ക ണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയെ പ്ലാസ്റ്റിക് രഹിതമാക്കുക, വനസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
പദ്ധതി പ്രകാരം പ്ലാസ്റ്റികിന് ബദല്‍ സംവിധാനം ഏര്‍പ്പെടു ത്താനായി എട്ട് ബ്ലോക്ക് പഞ്ചായ ത്തുകളിലും ഓരോ ക്ലോത്ത് കാരിബാഗ് യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി.
ജില്ലയില്‍ ഇപ്പോള്‍ ഒരു മാസം ശരാശരി 60 ലക്ഷത്തോളം കവറുകളാണ് വേണ്ടത്. ശബരിമല തീര്‍ഥാടന കലാമാ യാല്‍ ഇതിന്റെ ഇരിട്ടിയിലധികം വര്‍ധന ഉണ്ടാകും. ജില്ലയിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എത്താ തിരിക്കാന്‍ അതിര്‍ത്തികളില്‍ നാല് സാനിട്ടേഷന്‍ ചെക്ക് പോസ്റ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരി കളുടെയും അന്യസം സ്ഥാ നക്കാരുടെയും സമീപ ജില്ല ക്കാരുടെയും കൈയിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വാങ്ങിയ ശേഷം പകരം പ്രകൃതിക്ക് ഇണങ്ങിയ ഉത്പന്നങ്ങള്‍ നല്കു കയായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: