മണ്ണാര്‍ക്കാട: ഓണക്കാലത്തെ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ തൊടുകാപ്പ് ഇക്കോടൂറിസം ഒരുങ്ങുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ കരിങ്കല്‍ത്താണി തൊടുകാപ്പ് വളവില്‍ വനംവകുപ്പിന്റെ അധീനതയിലുള്ളതാണ് തൊടുകാപ്പ് ഇക്കോടൂറിസം. ഇത്തവണ ഓണത്തിന് തുറന്നുകൊടുക്കുമെന്ന് പറയുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാത 966ല്‍ കരിങ്കല്ത്താണിയിലാണ് ഇക്കോടൂറിസം പദ്ധതി. പദ്ധതി വിനോദസഞ്ചാരത്തിന് തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2014 ഫെബ്രുവരിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ അനുവദിച്ച തുക തികയാതെ വന്നതിനാല്‍ വീണ്ടും ആറുലക്ഷം രൂപ അനുവദിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെങ്കിലും കുട്ടികളുടെ പാര്‍ക്കിലെ ബ്ലേയ്സര്‍ സീസോ ഉള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. മാത്രമല്ല മയ്ലാടും പാറയിലേക്കുള്ള നടപ്പാതയുടെ പണി പൂര്‍ത്തിയായിട്ടില്ല. വിശ്രമകേന്ദ്രങ്ങള്‍, വിനോദസഞ്ചാരികള്‍ക്കുള്ള കോട്ടേജുകള്‍, ഇക്കോഷോപ്പ്, കോഫിഹൗസ്, മുതിര്‍ന്നവര്‍ക്കുള്ള കളിസ്ഥലം, കാന്റീന് എന്നിവ സജീകരിച്ചിട്ടുണ്ട്. വനഉത്പ്പന്നങ്ങളായതേന്, കുന്തിരിക്കം, മുളയരി എന്നിവയുടെ വില്‍പ്പനയുമുണ്ടാവും.
പാലക്കാട്-മലപ്പുറം ജില്ലാതിര്‍ത്തിയിലാണ് തോടുകാപ്പ് ഇക്കോടൂറിസം പദ്ധതിയുള്ളത്. ജില്ലയില്‍തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.പണിപൂര്‍ത്തിയാകുമ്പോഴേയ്ക്കും ഏകദേശം 30 ലക്ഷംരൂപയുടെ ചിലവു വരുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
മണ്ണാര്‍ക്കാട്-തിരുവിഴാംകുന്ന് റെയ്ഞ്ചില്ഉള്പ്പെട്ട 29 ഹെക്ടര്‍സ്ഥലത്താണ് പദ്ധതി സ്ഥിതിചെയ്യുന്നത്.ദേശീയപാതയുടെ അടുത്തായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് എത്താന്‍ ഏറെ സൗകര്യമാണ്. മുളങ്കാടുകളും കുന്നിന്‍പുറങ്ങളും ഏറെ ആകര്‍ഷണീയമാണ്. കഴിഞ്ഞവര്‍ഷം ഓണത്തിന് തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫണ്ടിന്റെ അഭാവംമൂലം അതിനു കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: