പന്തീരാങ്കാവ്: കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോട്ടോ പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും ഒളവണ്ണയില്‍ സംഘടിപ്പി ക്കുന്നു. മാത്തറ ഇഎംഎസ് ഹാളില്‍ നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കോഴിക്കോട് ആകാശവാണി നിലയത്തിന്റെ നേതൃത്വത്തിലുള്ള കലാ പരിപാടികളും ശുചിത്വ ഭാരത അഭിയാനെക്കുറിച്ച് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വേലായുധന്‍ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ച് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ കെ.സി. പ്രഭാകരന്‍, ഗ്രാമീണ തൊഴില്‍, നൈപുണ്യ വികസനം എന്നിവയെക്കുറിച്ച് റൂറല്‍ എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രോജക്ട് ഡയറക്ടര്‍ കൃഷ്ണനുണ്ണി എന്നിവര്‍ നയിക്കുന്ന ക്ലാസുകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. കേന്ദ്ര സംഗീത നാടക വിഭാഗം അവതരിപ്പിക്കുന്ന കലാപരിപാടികളും എല്ലാ ദിവസവും ഉണ്ടായിരിക്കും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനം 23ന് സമാപിക്കും.ഗവണ്‍മെന്റിന്റെ കര്‍ഷക ക്ഷേമ പ്രവര്‍ ത്തനങ്ങള്‍, യുവാക്കള്‍ക്കാ യുള്ള വിവിധ പദ്ധതികള്‍, സ്ത്രീ സുരക്ഷാ പദ്ധതി കള്‍, ദരിദ്രര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടേറ്റ് ആണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
















