കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസരങ്ങളിലും മൊബൈല്‍ മദ്യവില്‍പ്പന നടത്തി വന്ന ഒരാളെ മലപ്പുറം എക്സൈസ് സംഘം പിടികൂടി. മൊബൈല്‍ഫോണില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചുനല്‍കുന്ന കൊണ്ടോട്ടി സ്വദേശി ഓങ്ങല്ലൂര്‍ അശോകന് എന്നയാളെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 4.5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. വര്‍ഷങ്ങളായി ഇയാള്‍ രഹസ്യമായി വില്‍പ്പന നടത്തുന്നു. എന്നാല്‍ ബാറുകള്‍ അടച്ചതോടെ ഇത് വ്യാപകമായി. വന്ലാഭത്തിനാണ് മദ്യം വില്‍ക്കുന്നത്. 500 മില്ലി മദ്യത്തിന് 150 മുതല്‍ 200 രൂപ വരെ ആവശ്യക്കാരില്‍ നിന്ന് കൂടുതല്‍ വാങ്ങിയാണ് കച്ചവടം. മലപ്പുറം കോടതി റിമാന്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. എന്‍. സുധീര്‍, പ്രിവന്റീവ് ഓഫീസര്‍ അനീഷ് കുമാര്‍ പുത്തില്ലന്‍, സി. ഇ. ഒ. മാരായ ജ്യോതിഷ് ചന്ദ്, അരവിന്ദന്, പ്രശാന്ത്, പ്രമോദ് ദാസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: