പയ്യാവൂര്‍: പയ്യാവൂരിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് 20 വര്‍ഷത്തോളമായി ലേലത്തില്‍ കൊണ്ട് കാലാകാലം നിശ്ചയിക്കുന്ന വാടക വര്‍ദ്ധനവ് വരുത്തി വാടക നല്‍കി കച്ചവടം നടത്തിവരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലെ കച്ചവടക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. വ്യാപാരികളോട് പതിനഞ്ച് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബലമായി ഒഴിപ്പിക്കാനുമാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം.
പഞ്ചായത്തിന്റെ വരുമാന ദാതാക്കളായ വ്യാപാരികളെ ഒരു കാരണവുമില്ലാതെ തെരുവിലേക്ക് ഇറക്കിവിടാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ നിരാഹാര സമരം നടത്താനാണ് തീരുമാനം. കച്ചവടക്കാര്‍ പഞ്ചായത്തിന്റെ വാടക കുടിയാനെന്ന പരിഗണനപോലും നല്‍കാതെ കച്ചവടക്കാരെ കുടിയിറക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോണ്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) ജില്ലാ പ്രസിഡണ്ട് ടി.എഫ്.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്‌ട്രീയ നേതാക്കളായ വി.എന്‍.രവി, ജേക്കബ് പനന്താനം, വി.കണ്ണന്‍, ലിജോ പി.ജോസ്, സെബാസ്റ്റ്യന്‍ വാഴക്കാട്ട് എന്നിവര്‍ സംസാരിച്ചു. കെ.കെ.ശശിധരന്‍ സ്വാഗതവും എന്‍.പി.കരീം നന്ദിയും പറഞ്ഞു.
















