മൂവാറ്റുപുഴ: മെട്രോ ലിമിറ്റഡ് പദ്ധതിക്കായി എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിന്മേലുള്ള തുടര്‍വാദം ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നടക്കും.
ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടാക്കിയ കരാറില്‍ നേരത്തെ ത്വരിത അന്വേഷണം അനുവദിക്കുകയും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകിയിരുന്നു.
വാദിയുടെ അഭിഭാഷകരായ അഡ്വ.ഡോ.കെ.സി. സുരേഷ്, എന്‍.പി. തങ്കച്ചന്‍ എന്നിവര്‍ ഹാജരായി. ത്വരിത അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കോടതിയുടെ മുന്നിലുള്ള തെളിവുകള്‍ ശീമാട്ടിക്കെതിരെയും കളക്ടര്‍ക്കെതിരെയും കേസെടുക്കാന്‍ പര്യാപ്തമാണെന്നും ഇവരുണ്ടാക്കിയ കരാര്‍ മൂലം മറ്റ് ഭൂഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നതോടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടംവരുമെന്ന് വാദിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് വിശദമായ വാദത്തിനായി കേസ് ഇന്നത്തേയ്‌ക്ക് മാറ്റിയത്.
















