കോട്ടയം: ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും നിരവധി പേരെ മര്‍ദ്ദിക്കുകയും ചെയ്ത അഭിഭാഷകരുടെ കാടത്തത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കെയുഡബ്ലുജെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. പഴയ പ്രസ്‌ക്ലബ്ബ് മന്ദിരത്തിനു സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. പ്രതിഷേധയോഗം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാലു മാത്യു, ട്രഷറര്‍ ശ്രീകുമാര്‍ ആലപ്ര, ജോയിന്റ് സെക്രട്ടറി എസ് ശീജിത്ത്, സംസ്ഥാനകമ്മിറ്റിയംഗം സോമി സേവ്യര്‍, സിഎഎം കരീം എന്നിവര്‍ സംസാരിച്ചു.
















