Jpeg

Jpeg
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി റവന്യൂവില്‍ ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വീടുകള്‍ക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ വ്യാപകനാശം വരുത്തി. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു കാട്ടാനകളുടെ വിളയാട്ടം. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് മീന്തുള്ളി റവന്യൂവില്‍ സ്ഥാപിച്ച സോളാര്‍ വേലികള്‍ തകര്‍ത്താണ് കൃഷിയിടത്തിലെത്തിയത്. റവന്യൂവിലെ താമസക്കാരായ തവരക്കാട്ട് പൗലോസ്,കുന്നേല്‍ അമ്മിണി, പട്ടിയാനിക്കല്‍ കുഞ്ഞുമോള്‍ എന്നിവരുടെ വീടുകളോട് ചേര്‍ന്നായിരുന്നു കാട്ടാനകളുടെ ആക്രമണം. മൂന്നുവീടുകളിലും കഴിഞ്ഞ രാത്രി ആളുണ്ടായിരുന്നില്ല.അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇവരുടെ കൃഷിയിടങ്ങളിലെ തെങ്ങുകളും വാഴകളും വ്യാപകമായി ചവിട്ടി നശിപ്പിച്ചു. പട്ടിയാനിക്കല്‍ കുഞ്ഞുമോളുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന കൂറ്റന്‍ തെങ്ങ് കുത്തിമറിക്കാനും ശ്രമിച്ചു. സോളാര്‍ വേലികള്‍ പൂര്‍ണമായി തകര്‍ത്തിട്ടിരിക്കുകയാണ്.കര്‍ണാടക വനം വകുപ്പ് ആനകളെ തുരത്താന്‍ വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ കുഴിക്കുന്നുണ്ട്.കോഴിച്ചാല്‍ റവന്യൂവില്‍ ഒന്നരകിലോമീറ്ററോളം ദൂരം കിടങ്ങ് പൂര്‍ത്തിയായി.ഇതു കൊണ്ടാകണം കിടങ്ങില്ലാത്ത മീന്തുള്ളി റവന്യൂവിലേക്ക് ആനകള്‍ കടന്നുകയറാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ നിഗമനം.സംഭവമറിഞ്ഞ് ചെറുപുഴ പഞ്ചായത്ത് അധികൃതരും പുളിങ്ങോം വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
















