പുതുപ്പള്ളി: നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായി ഉന്നതവിദ്യാഭ്യാസം നല്‍കുന്ന പുതുപ്പള്ളി ശ്രീശങ്കരവിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിന്റെ സൗജന്യ വിദ്യാഭ്യാസ നിധിശേഖരരണം സിനിമാതാരം കാവ്യാമാധവന്‍ ഉദ്ഘാടനം ചെയ്തു. ഞാലിയാകുഴിയില്‍ കേളമംഗലം ജൂവല്ലേഴ്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേളമംഗലം ഗ്രൂപ്പ് ഉടമസജിത്ത് ആദ്യഫണ്ട് നല്‍കി.
രണ്ടുകുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ ഫണ്ട് കാവ്യാമാധവനില്‍നിന്നും ശ്രീശങ്കരവിദ്യാപീഠം സെക്രട്ടറി സുനില്‍ പാറക്കാട് ഏറ്റുവാങ്ങി. പ്രസിഡന്റ് കെ.എസ്.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ബേബി ബെന്നി, ബ്ലോക്ക് അംഗങ്ങളായ ലൈസാമ്മ ജോര്‍ജ്ജ്, സജി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, വിഭാഗ്‌സംഘചാലക് എം.എസ്.പത്മനാഭന്‍, ജില്ലാ വ്യവസ്ഥാപ്രമുഖ് അജിത്ത്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.കെ.ജോണ്‍, ഡോ. വി.ആര്‍.ശശിധരന്‍, ഡോ.രാമാനുജന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















