ക്ലീവ്‌ലാന്റ്: അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഡോണാള്‍ഡ് ട്രംപ് യോഗ്യനല്ലെന്നു പറഞ്ഞ് നഗ്നപ്രതിഷേധവുമായി ഒരു കൂട്ടം സ്ത്രീകള്‍. 130 സ്ത്രീകളാണ് നഗ്നരായി കണ്ണാടി കൈയില്‍ പിടിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്.
ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിക്കു സമീപം ഫോട്ടോഗ്രാഫറായ സ്‌പെന്‍സര്‍ ട്യൂണിക് വിളിച്ചു കൂട്ടിയ സമ്മേളനത്തിലാണ് സ്ത്രീകള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി അണിനിരന്നത്. എല്ലാതരത്തിലും വര്‍ണത്തിലും വലിപ്പത്തിലുമുള്ള സ്ത്രീകളാണ് ചിത്രത്തിനായി പോസ് ചെയ്തത്.
നവംബര്‍ എട്ടിന് മുന്‍പ് ഇതിന്റെ ചിത്രം പ്രസിദ്ധീകരിക്കുമെന്ന് സ്‌പെന്‍സര്‍ പറഞ്ഞിരുന്നു. എവരിതിങ് ഷീ സെയ്‌സ് മീന്‍സ് എവരിതിങ് എന്നാകും ചിത്രത്തിന്റെ തലക്കെട്ട്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പരിപാടി നടത്തിയത് എന്നതിനാല്‍ പൊതുനിരത്തിലെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ പോലീസിന് കേസെടുക്കാന്‍ സാധിക്കില്ല.
ട്രംപ് പ്രസിഡന്റായാല്‍ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കാന്‍ സാധ്യതയുള്ള ആക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്‌മ സംഘടിപ്പിച്ചത്.
നഗ്നചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ പ്രശസ്ഥനായ ചിത്രകാരനാണ് സ്‌പെന്‍സര്‍.















