കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ സഹോദരനും മുന്‍ സാമ്പത്തിക വികസന മന്ത്രിയുമായ ബേസില്‍ രാജപക്‌സെ തട്ടിപ്പുകേസില്‍ അറസ്റ്റില്‍.
മന്ത്രിയായിരിക്കെ ഡിവി നെഗുമ ഫണ്ടില്‍ ക്രമക്കേട് നടത്തി കോടികള്‍ തട്ടിയതായാണ് കേസ്. കഴിഞ്ഞവര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം ഇതു മൂന്നാം തവണയാണ് ബേസില്‍ രാജപക്‌സെ അറസ്റ്റിലാകുന്നത്.
സാമ്പത്തിക തട്ടിപ്പുകേസ് അന്വേഷിക്കുന്ന സംഘത്തിനു മുമ്പാകെ മൊഴി നല്‍കാനെത്തിയ ബേസിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.















