കോഴിക്കോട്: സംസ്ഥാനത്തെ ദേവസ്വം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ ഏകീകരിക്കുക, മലബാര്‍ ദേവസ്വം ജീവനക്കാരെ പട്ടിണിയില്‍ നിന്നും രക്ഷിക്കുക, അസംഘടിതതൊഴിലാളി ക്ഷേമനിധി നിയമം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹനിലപാടില്‍ പ്രതിഷേധിച്ച് ടെമ്പിള്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. 1994ല്‍ ക്ഷേത്രം ജീവനക്കാരോടുള്ള അവഗണനയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അനുകൂലമായ വിധി നല്‍കിയിരുന്നു. വിധിയുടെ 22 വര്‍ഷം പിന്നിടുന്ന ജൂലായ് 21നാണ് ടെമ്പിള്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിഷേധദിനം ആചരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഡ്വ. എസ്. സുനില്‍മോഹന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എം.വി. ശശി, സി.എച്ച്. പത്മനാഭന്‍, എം.ബാബു നമ്പൂതിരി, സുരേന്ദ്രന്‍ പയ്യന്നൂര്‍, കെ. ആനന്ദന്‍കിടാവ് എന്നിവര്‍ സംസാരിച്ചു.
















