Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പിലിക്കോട് സഹകരണ ബാങ്ക് പണയത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 07:35 pm IST
in Kasargod

തൃക്കരിപ്പൂര്‍: സ്വര്‍ണ്ണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് ക്രൈം ബ്രാഞ്ചിന് വിടും. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കാനുള്ള അഭ്യര്‍ത്ഥന കേസിന്റെ അന്വേഷണ ചുമതലയുള്ള നീലേശ്വരം സിഐ ധനഞ്ജയ ബാബു ഉന്നതാധികാരികള്‍ക്ക് നല്‍കി. തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുള്ള 23 പേരെയും ചോദ്യം ചെയ്തു വരികയാണ്. തെളിവെടുപ്പിനായി കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളായ ബാങ്ക് മാനേജറും കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന എം.വി.ശരത് ചന്ദ്രന്‍, അപ്രൈസര്‍ പി.വി. കുഞ്ഞിരാമന്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷം ഇന്നലെ തിരിച്ച് ജയിലിലേക്കയച്ചു. ഇന്നലെ വൈദ്യ പരിശോധനക്ക് ശേഷമാണ് ഇരുവരെയും ജയിലില്‍ തിരിച്ചെത്തിച്ചത്.

കൂടാതെ ഈ സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അറസ്റ്റു ചെയ്ത പിലിക്കോട് സ്വദേശി സി.സുഭാഷിനെയും ഇന്നലെ റിമാന്‍ഡ് ചെയ്തു. പല തവണകളായി ഒന്‍പത് ലക്ഷം രൂപയോളം ഇയാള്‍ പണയപ്പേരില്‍ കൈപ്പറ്റിയിട്ടുണ്ട്. തട്ടിപ്പ് നടത്താനുള്ള മുക്കുപണ്ടം ഇയാളാണ് കാഞ്ഞങ്ങാടുള്ള ജ്വല്ലറിയില്‍ നിന്നു വാങ്ങിക്കൊണ്ടുകൊടുത്തിരുന്നതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഓരോ പ്രാവശ്യം സാധനങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപ ഇയാള്‍ക്ക് കമ്മീഷനായി ലഭിച്ചുവെന്ന് പറഞ്ഞു. മൊത്തം നാലര കിലോഗ്രാം മുക്കുപണ്ടമാണ് ഇത്തരത്തില്‍ സുഭാഷ് വാങ്ങികൊടുത്തതെന്നും ഇതിന്റെ വിലയായി അഞ്ചു ലക്ഷം രൂപയോളം ജ്വല്ലറിയില്‍ കൊടുത്തിട്ടുണ്ടെന്നും ഇയാളുടെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. 23 പേര്‍ മുഖാന്തിരം 56 പണയങ്ങളിലൂടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ തട്ടിപ്പില്‍ ഇടപെട്ട 23 പേരും കേസിലെ പ്രതികളാകുമെന്നാണ് അറിയുന്നത്. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസ്സാണ് ഇത്. ഈ പണയക്കേസില്‍ ഉള്‍പ്പെട്ട അഞ്ചു പേര്‍ ശരത് ചന്ദ്രനെതിരെ പരാതി കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കില്ലെന്നും ഒരു സഹായമെന്ന നിലയില്‍ ഒപ്പുവെച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഈ മുക്കുപണ്ടങ്ങള്‍ കണ്ടിട്ടേയില്ലായെന്നാണ് അപ്രൈസര്‍ കുഞ്ഞിരാമന്റെ മൊഴി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പായി മാനേജര്‍ ഈ തട്ടിപ്പ് നടത്തി വരികയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ എട്ടുമണിക്ക് ബാങ്കില്‍ എത്തുകയും വൈകീട്ട് ഏറെ വൈകുന്നതുവരെ ജോലി ചെയ്യുന്നുവെന്ന പേരില്‍ ബാങ്കില്‍ തങ്ങുകയും ചെയ്തിരുന്ന മാനേജരുടെ പ്രവര്‍ത്തികള്‍ സംശയിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ഒരു തവണയെങ്കിലും പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോ, ബാങ്ക് ഭരണസമിതി അംഗങ്ങളോ ശ്രമിച്ചിട്ടില്ലായെന്നാണ് മനസ്സിലാകുന്നതെന്നു പോലീസ് പറഞ്ഞു.കഴിഞ്ഞ പതിനേഴാം തീയ്യതിയാണ് പിലിക്കോട് സഹകരണ ബാങ്കിലെ തട്ടിപ്പ് സഹകരണവകുപ്പ് കണ്ടെത്തുന്നത്. എണ്‍പത് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. കാസര്‍കോട് മുട്ടത്തൊടി ബാങ്കിലെ പണയത്തട്ടിപ്പിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ജില്ലയിലെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പരിശോധന നടത്തി വരുന്നതിനിടയിലാണ് പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ വന്‍ തട്ടിപ്പ് കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

New Release

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

New Release

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

New Release

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.