മുണ്ടക്കയം ഈസ്റ്റ്: രണ്ടരവയസുകാരിയെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ മേലോരം പന്തപ്ലാക്കല്‍ സാജുവിന്റെ ഭാര്യ ജെസിയെ പോലീസ് അറസ്റ്റ് ചെയ്തു.
മാനസിക വിഭ്രാന്തിയുള്ള ജെസി കഴിഞ്ഞ 24ന് പുലര്‍ച്ചെ ഒരുമണിക്ക് രണ്ടര വയസുള്ള മകള്‍ അനീറ്റയെ ശ്വാസം മുട്ടിച്ച് കൊലപെടുത്തുകയും മൂത്തമകള്‍ ഏഴുവയസുകാരി അനുമോളെ തലയ്‌ക്കടിച്ച് കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ശേഷം അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോലീസ് നിരീക്ഷണത്തില്‍ ജെസി ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് പോലീസ് അറസ്റ്റ് രേഖപെടുത്തിയത്.
നാലുവര്‍ഷം മുമ്പ് മേലോരത്തെ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സാജുവും കുടുംബവും താമസത്തിനായി ഇവിടെ എത്തുന്നത്. മാനസിക രോഗത്തിനു ചികില്‍സയിലായിരുന്ന ജെസ്സി ഇളയമകള്‍ അനീറ്റയെ ശ്വാസം മുട്ടിച്ചു കൊലപെടുത്തിയ ശേഷം മൂത്തമകള്‍ അനുമോളെ തലക്കടിച്ചു കൊലപെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
















