തിരുവാറ്റ: ഹൃദയമാറ്റ ശസ്ത്രക്രിയ മൂന്നുതവണ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും തൊറാസിക് സര്‍ജ്ജനുമായ ഡോ.ടി.കെ.ജയകുമാറിനും സഹപ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കും. തിരുവാറ്റ ശ്രീരാമഹനുമാന്‍ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായാണ് ഭരണസമിതിയുടെ നേതൃത്വത്തില്‍ 16ന് വൈകിട്ട് 6ന് സ്വീകരണം നല്‍കുന്നത്. രാമായണപാരായണം,ദശാവതാരച്ചാര്‍ത്ത്, ഗണപതിഹോമം, ഭഗവതിസേവ, ഔഷധക്കഞ്ഞിവിതരണം, അന്നദാനം എന്നിവയും രാാമായണമാസാചരണത്തിന്റെ ഭാഗമായി നടക്കും.
















