വടകര: വടകരയിലും സമീപ പ്രദേശങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്ന തിരുവള്ളൂരിലെ അക്യൂറ ക്ലിനിക്ക് അടച്ചുപൂട്ടണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐ എസ് തീവ്രവാദ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അറക്കിലാട് സരസ്വതി സ്‌കൂളില്‍ നടന്ന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായ തീവ്രവാദം, ലൗജിഹാദ് എന്നിവക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് സംസ്ഥാനത്ത് 5000 യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1000 വീടുകള്‍ കേന്ദ്രീകരിച്ച് രാമായണ മാസാചരണവും, എല്ലാ പഞ്ചായത്തുകളിലും ഭജ്‌രംഗ്ദള്‍ സത് സംഗവും നടക്കും.
സമ്മേളനത്തില്‍ വി എച്ച്പി ജില്ലാ പ്രസിഡന്റ് സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ഷൈജു കല്ലേരി സ്വാഗതവും എം.പി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികള്‍ സേതുമാധവന്‍ (ജില്ലാ പ്രസിഡന്റ്), രാജശേഖരന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ഷൈജു കല്ലേരി(സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ പൂക്കാട് (വൈ. പ്ര), പുഷ്‌കരന്‍ (ജോ.സെക്ര), സജിത്ത് കളരിപ്പടി (ട്രഷ).
















