കോഴഞ്ചേരി: കോഴഞ്ചേരിയിലെ അനധികൃത പാര്‍ക്കിങ് നിര്‍ത്തലാക്കിക്കൊണ്ടും ബസ് സ്റ്റോപ്പുകള്‍ നിലവിലുള്ള സ്ഥലത്തുനിന്നും പുതിയ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടും നാളെ മുതല്‍ പുതിയ പരീക്ഷണങ്ങളുമായി പഞ്ചായത്ത് ഭരണസമിതി.കോഴഞ്ചേരി ടൗണിലെ ആലിന്‍ചുവട്ടിലെ ബസ് സ്റ്റോപ്പ് പൊയ്യാനില്‍ പ്ലായ്ക്ക് മുമ്പിലേക്ക് മാറ്റുന്നതിനോടൊപ്പം അവിടുത്തെ പ്രൈവറ്റ് പാര്‍ക്കിങ് നിര്‍ത്തലാക്കും. റാന്നി റൂട്ടിലെ ബസ് സ്റ്റോപ്പ് പൊയ്യാനില്‍ ജംഗ്ഷനില്‍നിന്നും മാറ്റി 50 മീറ്റര്‍ മുന്നോട്ടു നീക്കി മീഡിയാ സെന്ററിന്റെ എതിര്‍വശത്തും പഴയ തെരുവിലെ സ്റ്റോപ്പ് 100 മീറ്റര്‍ മുന്നോട്ടുമാറി ഗവ.സ്കൂളിന് സമീപത്തായും മാറും.
കോഴഞ്ചേരി റാന്നി ബസ് അനുപമ സില്‍ക്ക്സ് അക്കാദമിയുടെ മുന്നിലും റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന ബസ്സുകള്‍ റ്റിനെക്സ് ടെക്സറ്റയില്‍സിനു മന്നിലും മാറ്റി സ്ഥാപിക്കും. പമ്പാടിമണ്‍ മുതല്‍ പഴത തെരുവുവരെയുള്ള ഇരുവശങ്ങളിലേയും പാര്‍ക്കിംങ് പൂര്‍ണ്ണമായി നിര്‍ത്തലാക്കും. ടിബി ജംഗ്ഷന് മുതല്‍ വണ്ടിപ്പേട്ട വരെ രാവിലെ 9 മുതല്‍ 5 വരെ പാര്‍ക്കിങ് ഉണ്ടാവില്ല.
തെക്കേമല ജംഗ്ഷനില്‍ ചെങ്ങന്നൂര്‍ റൂട്ടില്‍ പോകുന്ന ബസ്സുകള്‍ മുത്തൂറ്റ് ബാങ്കിന് മുന്‍വശത്തും. പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശത്തായും കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ ഫെഡറല്‍ ബാങ്കിന് മുന്‍വശത്തായും ബസ് സ്റ്റോപ്പുകള്‍ മാറ്റിയതായി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാംമോഹന്‍, വൈസ് പ്രസി.പ്രകാശ് കുമാര്‍, അംഗങ്ങളായ ക്രിസ്റ്റഫര്‍ദാസ്, ലത ചെറിയാന്, മോളി ജോസഫ്, സോണി കൊച്ചുതുണ്ടിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: