തിരുവല്ല: ഹരിപ്പാട് നിന്ന് കല്ലുപ്പാറ വഴി മല്ലപ്പള്ളിയിലേക്ക് അമിതവേഗതിയില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കാറുമായി ഉരസി് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ട് കാര്‍യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് 5മണിയോടെ തിരുവല്ല- പത്തനംതിട്ട റോഡില്‍ തോട്ടഭാഗത്തിന് സമീപമായിരുന്നു സംഭവം.പത്തനംതിട്ട കൊച്ചിന് ഹൗസില്‍ നിയാസ് (30) ഭാര്യ നിലോഫര്‍(26)എന്നിവരുടെ കാറുമായി ഹരിപ്പാട് നിന്ന് കല്ലൂപ്പാറ വഴി മല്ലപ്പള്ളിയിലേക്ക് പോവുകയായിരുന്ന കെഎല്‍ 15 8049 ആര്‍എഇ 838 കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.നിലോഫര്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്.ഇരുവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലോഫറിനെ പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ പരിശോധനക്ക് കൊണ്ടുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.എന്നാല്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന നിയാസുമായി വാക്കേറ്റമുണ്ടായി.അപകടത്തില്‍ പരിക്കേറ്റ നിലോഫറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ ബസ് ജീവനക്കാര്‍ കാറിന്റെ താക്കോല്‍ ബലാത്കാരമായി കൈക്കലാക്കിയെന്ന് അപകടത്തില്‍ പരിക്കേറ്റ നിയാസ് പറയുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസും കാര്‍യാത്രികര്‍ക്ക് എതിരെ തിരിഞ്ഞതോടെ നാട്ടുകാര്‍ വിഷയം ഏറ്റെടുത്തു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായ നിലോഫറിനെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവ സ്ഥലത്ത് നിന്ന് ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോയതോടെ യാത്രക്കാര്‍ കുടുങ്ങി.ടിക്കറ്റ്റീഫണ്ട് ചെയ്യാഞ്ഞ തിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതി ഷേധിച്ചു.സ്ഥിരമായി സമയം തെറ്റി ഓടുന്ന കെഎസ്ആര്‍ടിസി ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ജോലിക്കാരും ഉദ്യോഗസ്ഥരും സ്കൂള്‍ കുട്ടികളും അടക്കമു ള്ളയാത്രികരാണ് ഇതോടെ പെരുവഴിയില്‍ കാത്തുകിട ന്നത്.തിരുവല്ല പോലീസ് കേസെടുത്തു. അപകടത്തെ തു
ടര്‍ന്ന് കണ്ടക്ടര്‍ ശ്രീജിത്ത് ടി.നായര്‍ ടി.കെ ജോസഫ് എന്നിവരും കാര്‍ഡ്രൈവര്‍ മര്‍ദ്ദിച്ചന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയിലെ ബസാണ് കാറുമായി ഉരസിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: