കണ്ണൂര്‍: ഒരാള്‍ക്ക് ഒരുപെന്‍ഷന്‍ മാത്രമേ ലഭിക്കുകയൂള്ളൂ എന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ വ്യത്യസ്ത തൊഴില്‍ ചെയ്തുവരുന്ന വ്യക്തികള്‍ അറുപതുവയസ്സുവരെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി വിഹിതം അടച്ചുവന്നിട്ടുണ്ട്. ഇത്തരം ആള്‍ക്കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷനുകള്‍ റദ്ദാകാകനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എം.പി.ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. അഗസ്റ്റിന്‍ കുളത്തൂര്‍, കെ.വി.സുകുമാരന്‍, സി.കെ.രഘുനാഥന്‍ നമ്പ്യാര്‍, എ.വി.മോഹനന്‍, പോള്‍ തോട്ടത്തില്‍, ഡോ.ടി.വി.ജി.മാരാര്‍, എം.പി.അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു.
















