കോട്ടയം: കേരളത്തിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന കാല്‍ലക്ഷത്തോളം സ്‌കൂള്‍ പാചകതൊഴിലാളികള്‍ക്ക് സ്‌കൂള്‍ തുറന്ന് ഒരു മാസമായിട്ടും വേതനം വിതരണം ചെയ്യാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ നാഷണല്‍ സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു. വേതനംകൂടി ഇല്ലാതായപ്പോള്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി, ധനമന്ത്രി,വിദ്യാഭ്യസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വര്‍ഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിമാരായ സിന്ധു താമരക്കുടി, തോമസ് തെരുവുകാലായില്‍, ഓമന കരിമ്പാനില്‍, സി.പി.കനക, മേരിക്കുട്ടി മാത്യു, ആലീസ് തങ്കച്ചന്‍, റിബി തോമസ്, സരളമ്മ സോമന്‍, ഡി.സരോജം എന്നിവര്‍ പ്രസംഗിച്ചു.
















