മഹാരാജാവ് തന്റെ മനസിനെ ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്ദങ്ങളെ ധ്യാനിക്കുന്നതില്‍ മാത്രം വിനിയോഗിച്ചു. ഏതുപ്രവൃത്തി ചെയ്യുമ്പോഴും സ്മരണയില്‍ ഭഗവാനെമാത്രം നിലനിര്‍ത്തി എങ്ങനെയാണ് ഇതു സാധിച്ചത്? പറയുന്നു.
” വചാംസി വൈകുണ്ഠ ഗുണാനുവര്‍ണ്ണനേ ”
വാക്കുകള്‍കൊണ്ട് ഭഗവാന്റെ ഗുണഗണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാമങ്ങളും കഥകളും പാടുകമാത്രംചെയ്തു. മനസുകൊണ്ട് ചിന്തിച്ചതിനുശേഷമാണ് നമുക്ക് സംസാരിക്കാന്‍ കഴിയുന്നത് എന്ന് വേദം പറയുന്നു.
”യദ്ധി മനസാ ധ്യായതി, തദ് വാചാ വദന്തി.” എന്ന്. അതുകൊണ്ട് നാമം ജപിക്കുമ്പോള്‍ ധ്യാനവും നടക്കുന്നു.
” കരൗ ഹരേര്‍ മന്ദിരമാര്‍ജനദിഷു”
കൈകള്‍ ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രങ്ങളും ഉപകരണങ്ങളും ഭൂഷണങ്ങളും തുടച്ചു വൃത്തിയാക്കാന്‍ മാത്രം ഉപയോഗിച്ചു.
















