കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കോഴ്‌സ് കോഡിനേറ്റര്‍ നിയമനം കുറ്റമറ്റ രീതിയില്‍ നടത്തണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് കലക്ടീവ് യോഗം ആവശ്യപ്പെട്ടു. ഇന്റര്‍ വ്യൂ ബോര്‍ഡില്‍ സിന്‍ഡിക്കേറ്റിന്റെ പ്രതിനിധിയായി ഉള്‍പ്പെടുത്തിയ അംഗത്തെക്കുറിച്ച് ഇതിനകം തന്നെ ഒരു ജീവനക്കാരന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ ജീവനക്കാരന് തസ്തിക മാറ്റം വഴി അര്‍ഹമായ പ്രൊമോഷന്‍ നല്‍കുന്നതിന് പ്രസ്തുത സിന്‍ഡിക്കേറ്റ് അംഗം പണം ചോദിച്ചു എന്നായിരുന്നു പരാതി. അഴിമതി ആരോപണത്തിന് വിധേയനായ ഈ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് സര്‍വ്വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് കോഴ്‌സ് കോഡിനേറ്റര്‍മാരുടെ ഇന്‍ര്‍വ്യൂ നടക്കുന്നത്. ഇത് നിഷ്പക്ഷവും സത്യസന്ധവുമാകാനിടയില്ലാത്തതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും ഈ അംഗത്തെ മാറ്റി കുറ്റമറ്റ രീതിയില്‍ ഇന്റര്‍വ്യൂനടത്തണമെന്ന് കെയുടിസി വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു.
















