കടുത്തുരുത്തി: മാഞ്ഞുര്‍ ശ്രികണ്ഠശ്വര ക്ഷത്രത്തിന്റെ മുറ്റത്ത് നിന്നും അണലിയെ പിടികൂടി.
ഇന്നലെ രാവിലെയാണ് പാമ്പ് പിടിയിലാകുന്നത്. നാലുദിവസം മുമ്പ് ഈ പാമ്പിനെ അമ്പലത്തില്‍ തൊഴാന്‍ എത്തിയ ഭക്കജനങ്ങള്‍ കണ്ടിരുന്നു. മഹാദേവ പ്രതിഷ്ഠയുള്ള ക്ഷേത്രമായതിനാല്‍ പാമ്പിനെ കണ്ടു ഭക്തജനങ്ങല്‍ വഴിമാറിപ്പോവുകയായിരുന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ വീണ്ടും പാമ്പിനെ കണ്ടതോടെയാണ് പാമ്പ് പിടുത്തക്കാരനായ ഓണതുരുത്ത് സോമനാഥനാചാരിയെ വിളിച്ച് വരുത്തിയത്.
പിടികൂടിയ പാമ്പിനെ സോമനാഥനാചാരി വനം വകുപ്പിന് കൈമാറു മെന്ന് അറിയിച്ചു.
















