കോട്ടയം: നാട്ടകം, പാല, കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളേജുകളിലെ വിവിധ ഡിപ്ലോമ കോഴ്‌സിലേക്കുള്ള അഡ്മിഷനുവേണ്ടി നാട്ടകം ഗവ. പോളിടെക്‌നിക് കോളേജില്‍ ഇന്നലെ ആരംഭിച്ച കൗണ്‍സില്‍ ഇന്ന് സമാപിക്കും.
ചാന്‍സ് ഇന്റര്‍വ്യൂവിനു വരുന്നവര്‍ അടിസ്ഥാന യോഗ്യത മറ്റ് സംവരണ ആനുകൂല്യങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. മുമ്പ് ജില്ലയിലെ ഏതെങ്കിലും പോളിടെക്‌നിക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ ബ്രാഞ്ച് മാറ്റമോ, സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ പ്രവേശനം ലഭിച്ച സ്ഥാപനത്തില്‍നിന്നുള്ള ഫീസ് രസീതോ മറ്റ് രേഖകളോ സഹിതം നിശ്ചിതസമയത്ത് ഹാജരാകേണ്ടതാണ്.
















