പയ്യന്നൂര്‍: മനോധര്‍മ്മ സംഗീതത്തിന്റെ ധിഷണാപരമായ അവതരണവും സാങ്കേതികത്തികവും കര്‍ണാനന്ദ ശാരീരവുമായി തുരീയം സംഗീതോത്സവത്തിന്റെ മുപ്പത്തിമൂന്നാംസന്ധ്യ പട്ടാഭിരാമ പണ്ഡിറ്റ് അവിസ്മരണീയമാക്കി.
സാവേരി രാഗത്തില്‍ വര്‍ണ്ണം പാടി കച്ചേരി ആരംഭിച്ച പട്ടാഭിരാമ പണ്ഡിറ്റ് തുടര്‍ന്ന് ആന്തോളികയില്‍ രാഗസുധാരസ, പൂര്‍വ്വീകല്ലാണിയില്‍ ദേവനേ, ദേവഗാന്ധാരിയില്‍ ക്ഷീരസാഗര, തുടങ്ങിയ കര്‍ണാനന്ദ കീര്‍ത്തനങ്ങള്‍ ആലപിച്ചു. വയലിനില്‍ രാമാനുജയരലു വയലിനിലും പത്രി സതീഷ് കുമാര്‍ മൃദംഗത്തിലും വാഴപ്പള്ളി കൃഷ്ണകുമാര്‍ ഘടത്തിലും മഹേന്ദ്രജാലം കാട്ടി.
പോത്തങ്കണ്ടം ആനന്ദഭവനം ആതിഥ്യമരുളുന്ന നാല്‍പത്തിയൊന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന തുരീയം സംഗീതോത്സവത്തിന്റെ മുപ്പത്തിനാലാം ദിവസമായ ഇന്ന് എം.എസ്.ഷീല വായ്‌പാട്ട് അവതരിപ്പിക്കും. വി.കെ.രഘു (വയലിന്‍), ആന്നൂര്‍ അനന്തകൃഷ്ണ ശര്‍മ്മ (മ്യദംഗം), സുനാഥ് ആന്നൂര്‍ (ഗഞ്ചിറ), ഗുരുരാജ് (മുഖര്‍ ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കും.
















