Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 06:30 pm IST
inVaradyam

വൃത്തിയായി നടക്കുകയെന്നത് നമ്മുടെ ജന്മാവകാശമാണ്. ടൂത്ത്‌പേസ്റ്റുകൊണ്ട് പല്ല് തേച്ചും ഷേവിങ് ക്രീംകൊണ്ട് മുഖം മിനുക്കിയും നാം വൃത്തി കൈവരിക്കും. നെയില്‍ പോളിഷ് പുരട്ടി നഖം ചുവപ്പിക്കും. മൗത്ത്‌വാഷ് ഉഴിഞ്ഞ് വായ്‌നാറ്റം അകറ്റും. പക്ഷേ അവയൊക്കെ സമുദ്രജീവികളുടെ ജന്മാവകാശമാണ് ഇല്ലാതാക്കുക എന്നറിയുക. നമ്മെപ്പോലെ സുഖമായി ജീവിക്കാനുള്ള അവയുടെ ജന്മാവകാശം.

ടൂത്ത്‌പേസ്റ്റുകൊണ്ട് നാം പല്ലുതേക്കുമ്പോഴും മൗത്ത് വാഷ് നീട്ടിത്തുമ്പോഴുമൊക്കെ ജലജന്തുക്കളുടെ ജന്മഗൃഹത്തില്‍ നാം വിഷം കലക്കുകയാണെന്നോര്‍ക്കുക. അവറ്റകളെ മാറാരോഗികളാക്കി മാറ്റുകയാണെന്നറിയുക. ഒടുവില്‍ അവ നമ്മുടെ ആരോഗ്യത്തിന്റെ അന്തകരായി തന്നെ മടങ്ങിവരുമെന്ന് മനസ്സിലാക്കുക.

ഇവിടെയും വില്ലന്‍ പ്ലാസ്റ്റിക്കു തന്നെ. നമുക്ക് വെറും കണ്ണുകൊണ്ട് കാണാനാവാത്തത്ര കുഞ്ഞന്‍ പ്ലാസ്റ്റിക് കണികകള്‍. സാങ്കേതികമായി ഇവയെ പ്ലാസ്റ്റിക് മൈക്രോ ബീഡ്‌സ് അഥവാ പ്ലാസ്റ്റിക് മുത്തുകള്‍ എന്ന് വിളിക്കാം. ടൂത്ത് പേസ്റ്റും ഷേവിങ് ക്രീമും നെയില്‍ പോളിഷുമൊക്കെ നിര്‍മിച്ചിരിക്കുന്നത് ഇത്തരം മുത്തുകള്‍കൊണ്ടാണ്. ഒരു ടൂത്ത് പേസ്റ്റില്‍ ഇത്തരം കുഞ്ഞന്‍ കണങ്ങള്‍ ഒരുലക്ഷം വരെ കാണുമത്രെ. വായ വൃത്തിയാക്കാനും പല്ലിന് തിളക്കം നല്‍കാനുമൊക്കെ വേണ്ടത് ഈ കുഞ്ഞന്മാരെയാണ്. പല്ലു തേച്ച് വായ കഴുകുന്നതോടെ അവ സമുദ്രത്തിലേക്കുള്ള തങ്ങളുടെ പ്രയാണം ആരംഭിക്കും.

ആദ്യം ഓടയിലേക്ക്. പിന്നെ അഴുക്കുചാലുകളില്‍നിന്ന് തോടുകളിലേക്ക്. അവിടെനിന്ന് പുഴയും കായലുമൊക്കെ പിന്നിട്ട് തണ്ണീര്‍ത്തടങ്ങളെ നനച്ച് അവ മുന്നേറും. ശക്തിയേറിയ മലിനീകരണ നിയന്ത്രണ ഫില്‍ട്ടറുകള്‍ക്കുപോലും ഈ കുഞ്ഞന്മാരെ അരിച്ചകറ്റാനാവില്ലത്രെ. പോകുന്നവഴിക്കുള്ള അഴുക്കുചാലിലെ ദുഷ്ടവസ്തുക്കളെയൊക്കെ ഈ കുഞ്ഞന്‍ കണികകള്‍ സ്വയം സ്വീകരിക്കും. കാരണം അവയുടെ ഉപരിതല വിസ്തീര്‍ണം അത്ര കൂടുതലാണ്.

കടലില്‍ അവയെ കാത്ത് ഒരുപാട് വിഷക്കൂട്ടുകാരുണ്ട്. ഒരിക്കലും നശിക്കാത്ത കാര്‍ബണിക വിഷം (പിഒപി) നേരിയ ഗാഢതയില്‍ കടലിന്റെ മുകള്‍പ്പരപ്പിലുണ്ട്, പലേടത്തും. അത്യപകടകാരികളായ ഡിഡിടി, ഡയോക്‌സിന്‍, പിസിബി തുടങ്ങിയവരാണ് ഈ ദുഷ്ട കൂട്ടില്‍. അവയ്‌ക്കെല്ലാം വെള്ളത്തോട് വിരക്തിയുമാണ്. കടലിലെത്തുന്ന പ്ലാസ്റ്റിക് മൈക്രോബീഡുകളുടെ ഉപരിതലത്തിലേക്ക് അവയുടെ തന്മാത്രകള്‍ പറ്റിപ്പിടിച്ചു കയറും. അതോടെ തൊട്ടടുത്ത ജലപ്രതലത്തിന്റെ ആയിരം മടങ്ങുവരെ വിഷമാണ് ഈ കുഞ്ഞന്മാരുടെ ശരീരത്തില്‍ കേന്ദ്രീകരിക്കപ്പെടുക.

സൂക്ഷ്മങ്ങളായ കടല്‍ജീവികള്‍ ഇവയെ ആഹരിക്കുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിഷവും പ്ലാസ്റ്റിക് കണികകളും അവയുടെ കോശകലകളില്‍ കുടികിടപ്പ് ആരംഭിക്കും. ആ ജീവികളെ അതിലും വലിയ ജീവികളും അവയെ അല്‍പ്പംകൂടെ ഉയര്‍ന്ന തട്ടിലുള്ള ജീവികളും ആഹരിക്കുന്നതോടെ വലിയൊരളവ് രാസവിഷം ആ ജീവികളില്‍ കേന്ദ്രീകരിക്കും. ഈ പ്രക്രിയയെ ജൈവസാന്ദ്രീകരണം എന്ന് നമുക്ക് വിളിക്കാം. സൂക്ഷ്മജീവികളെ ചെറുമത്സ്യങ്ങളും അവയെ വന്‍ മീനുകളും അവയെ മനുഷ്യനുമൊക്കെയാണ് ഭക്ഷിക്കുക എന്ന് ഓര്‍മിക്കുക. നാം പുറത്തുവിട്ടതൊക്കെ നമ്മിലേക്ക് തന്നെ തിരിച്ചുവരുന്നു.

സമുദ്രം മലിനീകരിക്കുന്നതിനൊപ്പം സമുദ്രജീവികളുടെ ആരോഗ്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് മാലിന്യം കലര്‍ന്ന പ്ലാസ്റ്റിക് മുത്തുകള്‍ സൃഷ്ടിക്കുന്നത്. ദഹനവ്യവസ്ഥയിലും നാഢീവ്യവസ്ഥയിലും ഒരുപാട് സങ്കീര്‍ണതകള്‍ അവ സമുദ്ര ജീവികള്‍ക്കു സമ്മാനിക്കുന്നു. ഒപ്പം മനുഷ്യനും. സമുദ്രങ്ങളിലാകെ, ഇത്തരം രണ്ടരലക്ഷം ടണ്‍ കുഞ്ഞന്മാര്‍ ഒഴുകി നടക്കുന്നതായാണ് കണക്ക്. എന്നുപറഞ്ഞാല്‍ ശതസഹസ്രകോടികളെക്കാളുമധികം എന്നര്‍ത്ഥം. മലിനീകരണത്തിനു പുറമെ ഈ പേസ്റ്റുകളിലെ പ്ലാസ്റ്റിക് കണികകള്‍ മനുഷ്യന്റെ പല്ലുകള്‍ക്കും വിനയാകുമത്രെ. അവ പല്ലിനിടയില്‍ കുരുങ്ങി ബാക്ടീരിയകള്‍ക്ക് പെറ്റു പെരുകാന്‍ സുരക്ഷാ കേന്ദ്രം ഒരുക്കും. ഫലം ദന്തക്ഷയം, മോണപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍.

ഗുരുതരമായ മൈക്രൈാ ബീഡ് പ്രശ്‌നത്തിനെതിരെ നിരവധി പരിസ്ഥിതി സംഘടനകള്‍ ഇന്ന് രംഗത്തുണ്ട്. അതില്‍ പ്രമുഖന്‍ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ എഗനസ്റ്റ് മൈക്രോബീഡ്‌സ് ഇന്‍ പ്ലാസ്റ്റിക്‌സ് എന്ന സംഘടന. ഏതാണ്ട് 35 രാജ്യങ്ങളില്‍നിന്നുള്ള 830 സര്‍ക്കാരിതര സംഘടനകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അവരുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 67 വന്‍കിട സൗന്ദര്യ വസ്തു നിര്‍മാതാക്കള്‍ തങ്ങളുടെ 337 ബ്രാന്‍ഡുകളില്‍ നിന്ന് മൈക്രോബീഡുകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊക്കക്കോള, പെപ്‌സി മുതലായ ബ്രാന്‍ഡുകള്‍ ജൈവ വിഘടനം സംഭവിക്കുന്ന (ബയോ ഡീ ഗ്രേഡബിള്‍) കുപ്പികള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. യൂണിലിവര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സനോഫി തുടങ്ങിയ അന്താരാഷ്‌ട്ര ഭീമന്മാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും മൈക്രോബീഡുകളെ 2017 ഓടെ പൂര്‍ണമായും ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

പക്ഷേ അതൊക്കെ അങ്ങ് അമേരിക്കയിലും യൂറോപ്പിലും മാത്രം. ഏഷ്യാക്കാരന്‍ മാലിന്യം തുടര്‍ന്നും കഴിക്കും. അതാണല്ലോ ലോകശ്രദ്ധ! പക്ഷേ മാലിന്യത്തിന് അതിര്‍ത്തിയില്ലെന്ന കാര്യം അവരാരും ഓര്‍ക്കുന്നില്ലല്ലോ…!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.